കുരുക്ഷേത്ര:ഹരിയാനയില്‍ പ്രവേശിച്ച ഭാരത് ജോഡോ യാത്രയില്‍ ഇന്നലെ മുന്‍ കരസേനാ മേധാവി ജനറല്‍ ദീപക് കപൂര്‍ പങ്കെടുത്തു.
ഇദ്ദേഹത്തിനു പുറമെ മുന്‍ ലഫ്റ്റനന്റ് ജനറല്‍ ആര്‍ കെ ഹൂഡ, ലഫ്റ്റനന്റ് ജനറല്‍ വി.കെ നരുല, എ.എം.പി എസ് ഭംഗു, മേജര്‍ ജനറല്‍ സത്ബീര്‍ സിംഗ് ചൗധരി, മേജര്‍ ജനറല്‍ ധര്‍മ്മേന്ദര്‍ സിംഗ്, കേണല്‍ ജിതേന്ദര്‍ ഗില്‍, കേണല്‍ പുഷ്‌പേന്ദര്‍ സിംഗ് എന്നിവരുള്‍പ്പെടെ നിരവധി മുതിര്‍ന്ന മുന്‍ സൈനിക ഉദ്യോഗസ്ഥരും യാത്രയില്‍ പങ്ക് ചേര്‍ന്നിരുന്നു. കോണ്‍ഗ്രസ് എംപി മാണിക്കം ടാഗോര്‍ ഇതിന്റെ ചിത്രങ്ങള്‍ സഹിതം ട്വീറ്റ് ചെയ്തു.
ജനറല്‍ ദീപക് കപൂര്‍ കരസേനാ മേധാവിയായും ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റി ചെയര്‍മാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ശനിയാഴ്ച, ഹരിയാനയില്‍ നിന്നുള്ള ബോക്സര്‍ വിജേന്ദര്‍ സിങ്ങും യാത്രയില്‍ പങ്കെടുത്തിരുന്നു. ഇവര്‍ക്കൊപ്പം പ്രിയങ്ക ഗാന്ധിയുടെ വളര്‍ത്തുനായ ലൂണയും ഉണ്ടായിരുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
ദക്ഷിണേന്ത്യയെ അപേക്ഷിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഭാരത് ജോഡോ യാത്രയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി പറഞ്ഞു. ഹരിയാനയിലെ കുരുക്ഷേത്രയില്‍ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരത് ജോഡോ യാത്രയ്ക്ക് എല്ലായിടത്തും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഭയത്തിനും വിദ്വേഷത്തിനും പണപ്പെരുപ്പത്തിനും തൊഴിലില്ലായ്മക്കും എതിരെയാണ് ഭാരത് ജോഡോ യാത്രയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കന്യാകുമാരിയില്‍ നിന്ന് സെ്ര്രപംബറില്‍ ആരംഭിച്ച യാത്ര ഈ മാസം അവസാനം ജമ്മു കശ്മീരിലെ ശ്രീനഗറില്‍ സമാപിക്കും. ഇതിനിടെ, കഴിഞ്ഞ എട്ട് വര്‍ഷമായി നിരവധി തിരഞ്ഞെടുപ്പ് പരാജയങ്ങള്‍ നേരിട്ടതിന് ശേഷം ജനങ്ങളുമായുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിനായി കോണ്‍ഗ്രസ് ജനസമ്ബര്‍ക്ക പരിപാടി നടത്താന്‍ തീരുമാനിച്ചു.