സംസ്ഥാനത്ത് ആദ്യമായി 5ജി സേവനം ആരംഭിക്കാനൊരുങ്ങി പ്രമുഖ ടെലികോം സേവന ദാതാക്കളായ ഭാരതി എയര്‍ടെല്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം, കേരളത്തിലാദ്യമായി കൊച്ചിയിലാണ് 5ജി സേവനം ആരംഭിക്കാന്‍ എയര്‍ടെല്‍ പദ്ധതിയിടുന്നത്.
നെറ്റ്‌വര്‍ക്ക് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതിനനുസരിച്ച് ഉപഭോക്താക്കള്‍ക്ക് ഘട്ടം ഘട്ടമായി 5ജി പ്ലസ് സേവനങ്ങള്‍ ലഭിക്കുമെന്ന് എയര്‍ടെല്‍ വ്യക്തമാക്കി.
ഉപഭോക്താക്കള്‍ക്ക് 5ജി ലഭിക്കാന്‍ സിം അപ്ഗ്രേഡ് ചെയ്യേണ്ടതില്ലെന്ന് കമ്ബനി അറിയിച്ചിട്ടുണ്ട്. 5ജി സപ്പോര്‍ട്ട് ചെയ്യുന്ന മൊബൈല്‍ ഫോണുകളില്‍ മറ്റു ചെലവൊന്നും കൂടാതെ തന്നെ വേഗമേറിയ 5ജി സേവനങ്ങള്‍ ആസ്വദിക്കാനാകുന്നതാണ്. ‘കേരളത്തിലെ എല്ലാ നഗരങ്ങളിലും 5ജി പ്ലസ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള പരിശ്രമത്തിലാണ് കമ്ബനി’, ഭാരതി എയര്‍ടെല്‍ കേരള സിഒഒ അമിത് ഗുപ്ത പറഞ്ഞു.
5ജി സേവനങ്ങള്‍ ലഭിക്കാന്‍ നിലവിലുള്ള ഡാറ്റ മതിയാകും. 5ജി സപ്പോര്‍ട്ട് ചെയ്യുന്ന എല്ലാ ആന്‍ഡ്രോയിഡ്, ആപ്പിള്‍ ഉപകരണങ്ങളിലും എയര്‍ടെല്‍ 5ജി പ്ലസ് സേവനങ്ങള്‍ ലഭിക്കുന്നതാണ്. നിലവില്‍, രാജ്യത്തെ വിവിധ നഗരങ്ങളില്‍ എയര്‍ടെല്‍ 5ജി സേവനം ലഭ്യമാണ്.