ലക്നൗ : ഉത്തര്‍പ്രദേശിലെ കൗശാംബിയില്‍ മതംമാറ്റത്തിന് വിസമ്മതിച്ച ഹിന്ദു യുവതിയെ കൊലപ്പെടുത്തി . ചന്ദാ സിംഗ് എന്ന യുവതിയാണ് കൊല്ലപ്പെട്ടത് .
സംഭവത്തില്‍ പ്രതി മുഹമ്മദ് ആരിഫിനെ പോലീസ് അറസ്റ്റ് ചെയ്തു.
മതം മാറാന്‍ വിസമ്മതിച്ച യുവതിയെ ആരിഫ് മര്‍ദ്ദിച്ചിരുന്നു . തുടര്‍ന്ന് ചികിത്സയുടെ പേരില്‍ കൊണ്ടുപോയി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. യുവതിയുടെ മൃതദേഹം വീട്ടില്‍ ഉപേക്ഷിച്ച ശേഷമാണ് ആരിഫ് ഓടി രക്ഷപ്പെട്ടത് .
ആഹിര്‍ നദി വഴി ചിത്രകൂടിലേക്ക് രക്ഷപ്പെടാനായിരുന്നു ആരിഫിന്റെ ശ്രമം . ഇത് സംബന്ധിച്ച വിവരം ഗ്രാമവാസികളാണ് പോലീസിനെ അറിയിച്ചത് . പിടികൂടാന്‍ ശ്രമിക്കവേ ആരിഫ് പോലീസിന് നേരെ വെടിയുതിര്‍ത്തു , തുടര്‍ന്ന് ആരിഫിനെ പോലീസ് വെടിവച്ച് വീഴ്‌ത്തുകയായിരുന്നു.
ചന്ദാ സിങ്ങിന്റെ ഭര്‍ത്താവ് ദുര്‍ഗേഷ് സിംഗ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരണപ്പെട്ടിരുന്നു . മൗവിലെ ഹല്‍ധര്‍പൂരില്‍ താമസിക്കവേ ഗുഡ്ഡു രജ്പുത് എന്ന പേരില്‍ ആരിഫ് ചന്ദാ സിങ്ങിനെ പരിചയപ്പെട്ടു , സൗഹൃദം പിന്നീട് പ്രണയമായി . തുടര്‍ന്ന് മൗവിലെ എല്ലാ സ്വത്തുക്കളും വിറ്റ് കൗശാംബിയിലേക്ക് മാറാന്‍ ആരിഫ് ചന്ദയോട് ആവശ്യപ്പെട്ടു . ഇതനുസരിച്ച് തന്റെ സ്വത്ത് വിറ്റ് ചന്ദ തന്റെ രണ്ട് പെണ്‍മക്കളെയും കൂട്ടി കൗശാംബിയില്‍ എത്തി. ഇവിടെ വച്ചാണ് ഗുഡ്ഡു രജ്പുതിന്റെ യഥാര്‍ത്ഥ പേര് മുഹമ്മദ് ആരിഫ് ആണെന്ന് മനസ്സിലാക്കിയത്.
പിന്നാലെ ഇരുവരും തമ്മില്‍ വഴക്കുണ്ടായി .ആരിഫ് മതപരിവര്‍ത്തനത്തിനായും സമ്മര്‍ദ്ദം ചെലുത്താന്‍ തുടങ്ങി. ഒപ്പം കുട്ടികളോട് നമസ്‌കരിക്കാനും ആവശ്യപ്പെട്ടു. വിസമ്മതിച്ച ചന്ദയെ ക്രൂരമായി മര്‍ദ്ദിച്ചു . മര്‍ദ്ദനത്തെ തുടര്‍ന്ന് അവശയായ ചന്ദയെ ചികില്‍സയ്‌ക്കെന്ന വ്യാജേന ആരിഫ് കൊണ്ടുപോയി . പിന്നീട് ചന്ദയെ കൊലപ്പെടുത്തി മൃതദേഹം വീട്ടില്‍ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു .