ന്യൂഡല്‍ഹി | യു പിയിലെ കോണ്‍ഗ്രസ് അധ്യക്ഷനായി ബ്രിജ്ലാല്‍ ഖാബരിയെ നിയമിച്ചു. ബി എസ് പിയില്‍ നിന്ന് 2016ല്‍ കോണ്‍ഗ്രസിലെത്തിയ ദളിത് നേതാവാണ് ഖാബരി.
ബി എസ് പി പണം വാങ്ങി സീറ്റുകള്‍ വിറ്റെന്ന് ആരോപിച്ചായിരുന്നു കോണ്‍ഗ്രസിലേക്കുള്ള ചേക്കേറല്‍.
അധ്യക്ഷ പദവിയില്‍ നിന്ന് അജയ് ലല്ലു രാജിവെച്ച് മാസങ്ങള്‍ക്ക് ശേഷമാണ് ഖാബരിയുടെ നിയമനം. നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് കനത്ത തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നതോടെയാണ് അജയ് ലല്ലു രാജിവെച്ചത്. സംസ്ഥാനത്ത് രണ്ടു സീറ്റ് മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചിരുന്നത്.