മുംബൈ: മുതിര്‍ന്ന ബോളിവുഡ് നടന്‍ അരുണ്‍ ബാലി(79) അന്തരിച്ചു. രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്ന മൈസ്തീനിയ ഗ്രാവിസ് എന്ന രോഗം ബാധിച്ച് ഏറെക്കാലമായി ചികിത്സയിലായിരുന്നു അദ്ദേഹം.
മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
1991 ല്‍ സൗഗന്ധ് എന്ന ചിത്രത്തിലൂടെയാണ് അരുണ്‍ ബാലി അരങ്ങേറ്റം കുറിച്ചത്. 3 ഇഡിയറ്റ്സ്, കേദാര്‍നാഥ്, പാനിപ്പത്ത്, ഹേ റാം, ദന്ത് നായക്, റെഡി, സമീന്‍, പോലീസ് വാല ഗുണ്ട തുടങ്ങിയ ചിത്രങ്ങളിലും നിരവധി ടെലിവിഷന്‍ സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
ദസ്തൂര്‍, കുങ്കും, ശക്തിമാന്‍, മഹാഭാരതം, ആഹത്, സ്വാഭിമാന്‍, ചാണക്യ എന്നിവയാണ് അരുണ്‍ ബാലി അഭിനയിച്ച സീരിയലുകള്‍.