MORE

    ബി.ജെ.പിയുടെ രാഷ്ട്രീയമാണിത്; ഗവര്‍ണര്‍ ആര്, രാജാവോ?-തോമസ് ഐസക്

    Date:

    തിരുവനന്തപുരം: ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് രൂക്ഷമാകുന്നതിനിടെ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രി തോമസ് ഐസക്.

    ഇന്ത്യയിലെ ബി.ജെ.പിയുടെ രാഷ്ട്രീയത്തില്‍നിന്ന് മാറ്റിനിര്‍ത്തി ഗവര്‍ണറുടെ നടപടിയെ വിലയിരുത്താന്‍ പറ്റില്ലെന്ന് ഐസക് മീഡിയവണിനോട് പറഞ്ഞു. ഗവര്‍ണറുടെ ഔദാര്യത്തിലല്ല പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതെന്നും കേരളത്തിലെ ജനങ്ങള്‍ കൂടെയുണ്ടെങ്കില്‍ സര്‍ക്കാരിനു ഭയക്കാന്‍ ഒന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

    ”പ്രായാധിക്യത്തിന്റെ പ്രശ്‌നങ്ങളാണിത്. ആരോപണങ്ങള്‍ പറഞ്ഞിട്ട് തെളിയിക്കുന്നില്ല. ഇര്‍ഫാന്‍ ഹബീബ് അദ്ദേഹത്തെ വധിക്കാന്‍ ശ്രമിച്ചുവെന്നു പറഞ്ഞ് എന്തെങ്കിലും തെളിയിക്കാനായോ? 92 വയസായിട്ടുള്ള ഒരു പണ്ഡിതനെതിരെ കേസെടുക്കണമെന്ന് പറയണമെങ്കില്‍ അസാമാന്യമായ എന്തോ ഈഗോ പ്രശ്‌നമുണ്ടാകണം. രാഗേഷ് പൊലീസുകാരെ തടഞ്ഞു എന്നു പറഞ്ഞു കാണിച്ച ചിത്രത്തില്‍ അദ്ദേഹം ബഹളംവയ്ക്കുന്നവരെ തടയുന്നതാണ് കാണുന്നത്.”-ഐസക് ചൂണ്ടിക്കാട്ടി.

    പറയുന്നതിന് അടിസ്ഥാനം വേണം. ആ സ്ഥാനത്തിരിക്കുന്ന ആള്‍ക്ക് ഏതറ്റംവരെ അധഃപതിക്കാനാകുമെന്നാണ് അദ്ദേഹം കാണിക്കുന്നത്. ബില്‍ കൈയില്‍ വരട്ടെ കാണിച്ചുതരാമെന്നൊക്കെ പറയുന്നു. അദ്ദേഹമെന്താ, കേരളത്തിലെ രാജാവോ? ഇവിടെ ഒരു സര്‍ക്കാരും നിയമസഭയുമുണ്ട്. നിയമസഭ ഒരു നിയമം പാസാക്കിയാല്‍ അദ്ദേഹത്തിന് പോക്കറ്റിലിട്ട് വീട്ടില്‍ പോകാന്‍ പറ്റില്ല. ഒന്നുകില്‍ രാഷ്ട്രപതിക്ക് അയയ്ക്കാം. അല്ലെങ്കില്‍, നിയമസഭയ്ക്ക് കമന്റോടുകൂടി തിരിച്ചയയ്ക്കാം-അദ്ദേഹം പറഞ്ഞു.

    ഇത് ബി.ജെ.പിയുടെ രാഷ്ട്രീയമാണെന്നും ഐസക് കുറ്റപ്പെടുത്തി. എതിരാളികള്‍ ഭരിക്കുന്ന സംസ്ഥാനത്തെ എം.എല്‍.എമാരെ കാഷ് കൊടുത്തുവാങ്ങി അട്ടിമറിക്കുക. അതു പറ്റാത്തിടത്ത് ഗവര്‍ണറെ ഉപയോഗിക്കുക. കാഷ് കൊടുത്തുവാങ്ങാനും ഗവര്‍ണറെ ഉപയോഗിക്കുക. ചത്തീസ്ഗഢില്‍, ജാര്‍ഖണ്ഡില്‍, തമിഴ്‌നാട്ടില്‍, പുതുച്ചേരിയില്‍, ബംഗാളില്‍, ഇപ്പോള്‍ കേരളത്തിലും. ഇന്ത്യയിലെ ബി.ജെ.പിയുടെ രാഷ്ട്രീയത്തില്‍നിന്ന് മാറ്റിനിര്‍ത്തി ഇദ്ദേഹത്തിന്റെ കോപ്രായങ്ങളെ വിലയിരുത്താന്‍ പറ്റില്ല. സി.പി.എമ്മും സി.പി.ഐയും അദ്ദേഹത്തോടല്ല, കേരളത്തിലെ ജനങ്ങളോടാണ് സംസാരിക്കുന്നതെന്നും ഐസക് പറഞ്ഞു.

    ഗവര്‍ണറുടെ ഔദാര്യത്തിലല്ല കേരളത്തില്‍ അധികാരത്തില്‍ വന്നത്. കേരളത്തിലെ ജനങ്ങള്‍ ഒപ്പമുണ്ടെങ്കില്‍ സര്‍ക്കാര്‍ എന്തിനു ഭയക്കണം? ഒരു സീറ്റ് നേടാന്‍ കഴിയാത്ത ബി.ജെ.പി ഇദ്ദേഹത്തെ വച്ച്‌ കളിച്ചാല്‍ അതൊന്നും കേരളം അംഗീകരിക്കാന്‍ പോകുന്നില്ല. കേരളത്തിലെ ഏതെങ്കിലും വൈസ് ചാന്‍സലറായി സംഘിയെ വെക്കാന്‍ അദ്ദേഹത്തിനു മോഹമുണ്ടാകും. അതൊന്നും നടക്കില്ല.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....