ബീഹാറിലെ പടിഞ്ഞാറന്‍ ചമ്ബാരന്‍ ജില്ലയില്‍ ഒമ്ബത് പേരെ കൊലപ്പെടുത്തിയ നരഭോജി കടുവയെ വെടിവച്ച് കൊന്നു. വെള്ളിയാഴ്ചയാണ് കടുവയെ വെടിവച്ച് കൊന്നത്.
കടുവയെ കാണുന്നയിടത്ത് വച്ച് വെടിവെക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് അനുമതി നല്‍കിയിരുന്നു.
നേരത്തെ കടുവയെ പിടികൂടാന്‍ പല ശ്രമങ്ങളും നടന്നിരുന്നു. എന്നാല്‍ പിടികൂടാന്‍ കഴിഞ്ഞില്ല. വ്യാഴാഴ്ച ബിഹാറിലെ വാല്മീകി ടൈഗര്‍ റിസര്‍വില്‍ ഇതേ കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. 27 ദിവസത്തിനിടെ ഈ കടുവ കൊലപെടുത്തുന്ന എട്ടാമത്തെയാളാണ് അദ്ദേഹം.
ദാമ്രോ ഗോവര്ദ്ധന് ഗ്രാമത്തിലെ ഒരു കൃഷിയിടത്തിലേക്ക് പോകുന്ന വഴിക്കാണ് സഞ്ജയ് മഹ്തോ എന്നയാളെ കടുവ ആക്രമിക്കുന്നത്. ഇയാളുടെ കഴുത്തിലെ എല്ല് കടുവയുടെ ആക്രമണത്തില്‍ ഒടിഞ്ഞതായും ദേഹത്തു കടുവയുടെ കടിയേറ്റ പാടുകള്‍ കണ്ടെത്തിയതായും നാട്ടുകാര്‍ പറഞ്ഞു.