കൊച്ചി: തന്റെ ബിഗ് ബോസ് യാത്രയെ കുറിച്ച് മനസ് തുറക്കുകയാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ റോബിന്‍ രാധാകൃഷ്ണന്‍.
ബിഗ് ബോസ് തന്നെ തേടിയല്ല, താന്‍ ബിഗ് ബോസിനെ തേടി അങ്ങോട്ട് പോകുകയായിരുന്നുവെന്ന് പറയുകയാണ് റോബിന്‍.നടി അനു ജോസഫുമായി നടത്തിയ. അഭിമുഖത്തിലാണ് റോബിന്‍ മനസ് തുറന്നത്. ഷോയിലേക്ക് എന്‍ട്രി ലഭിച്ചത് മുതലുള്ള കാര്യങ്ങള്‍ അഭിമുഖത്തില്‍ റോബിന്‍ വിശദീകരിക്കുന്നുണ്ട്. റോബിന്റെ വാക്കുകളിലേക്ക്
എന്ത് നല്ലത് ചെയ്താലും ഇഷ്ടം കാണില്ല
‘ചിലര്‍ക്ക് എന്നെ ഒരു കാര്യവും ഇല്ലാതെ ഇഷ്ടമില്ലായിരിക്കാം. അവര്‍ക്ക് ഞാന്‍ എന്ത് നല്ലത് ചെയ്താലും ഇഷ്ടം കാണില്ല. സോഷ്യല്‍ മീഡിയയില്‍ പി ആര്‍ വര്‍ക്ക് ചെയ്യുന്ന കുറെ പേര്‍ ഉണ്ട്. ഇവര്‍ നെഗറ്റീവ് കമന്റ് ഇട്ട് കൊണ്ടേയിരിക്കും. വ്യാജ ഐഡികള്‍ കണ്ടെത്തുന്നതിനും മറ്റുള്ളവരെ ഡീഗ്രേഡ് ചെയ്യുന്ന ആളുകള്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കാനുള്ള സംവിധാനങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ ഉണ്ടാകണം.