MORE

    ബാബാസാഹിബിന്റെ സ്വപ്നങ്ങള്‍ നിറവേറ്റുന്ന പ്രധാനമന്ത്രി മോദി; ‘രാജ്യമാണ് ആദ്യം’ എന്നതു മുദ്രാവാക്യമാക്കി: രാംനാഥ് കോവിന്ദ്‍

    Date:

    രാംനാഥ് കോവിന്ദ്

    മുന്‍ രാഷ്ട്രപതി

    ബാബാസാഹിബ് അംബേദ്കറുടെ സ്വാധീനം മോദിയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും പരിപാടികളിലും നയങ്ങളിലും വ്യക്തമാണ്.

    ബാബാസാഹിബ് തുറന്നുകൊടുത്ത പാതയിലൂടെയാണു സംഘടനാപ്രവര്‍ത്തകന്‍ എന്ന നിലയിലും മുഖ്യമന്ത്രിയായും, ഇപ്പോള്‍ പ്രധാനമന്ത്രിയായും മോദി സഞ്ചരിക്കുന്നത്. ‘പഞ്ചതീര്‍ഥ’ത്തിന്റെ രൂപത്തില്‍, രാജ്യത്തിനും ലോകത്തിനും ജീവിതകാലം മുഴുവന്‍ നെഞ്ചേറ്റാനുള്ള സമ്മാനമാണു മോദി നല്‍കിയത്. ബാബാസാഹിബിന്റെ ജന്മദിനം ‘സംരസ്തദിവസ്’ (ഐക്യദിനം) ആയി ആഘോഷിക്കാന്‍ തീരുമാനിച്ചുവെന്നുമാത്രമല്ല, നവംബര്‍ 26 ഇന്ത്യയുടെ ‘ഭരണഘടനാദിന’മാക്കാനും തീരുമാനിച്ചതു മോദിയാണ്. പ്രധാനമന്ത്രി മോദി മുന്‍കൈയെടുത്തതിനാലാണ് ഐക്യരാഷ്ട്രസഭ ബാബാസാഹിബിന്റെ 125-ാം ജന്മവാര്‍ഷികദിനം ആഘോഷിച്ചത്.

    ബാബാസാഹിബ് അംബേദ്കറിന്റെ പൂര്‍ത്തീകരിക്കാനാകാതെപോയ ദൗത്യങ്ങള്‍ സാക്ഷാത്കരിച്ച നരേന്ദ്ര മോദി ഗവണ്മെന്റിന്റെ രണ്ടു സുപ്രധാന പ്രവര്‍ത്തനങ്ങള്‍ അനുച്ഛേദം 370 റദ്ദാക്കലും സ്വയംപര്യാപ്ത ഇന്ത്യ സൃഷ്ടിക്കലുമാണ്. അംബേദ്കറിന്റെ ശക്തമായ എതിര്‍പ്പുണ്ടായിരുന്നിട്ടും, 370-ാം അനുച്ഛേദം നമ്മുടെ ഭരണഘടനയുടെ ഭാഗമായി മാറി. അതു ജമ്മു കശ്മീരിന്റെ ഇന്ത്യയുമായുള്ള ലയനത്തെ തടഞ്ഞു. മോദിയുടെ കരുത്തുറ്റ പ്രതിബദ്ധതയും ഇച്ഛാശക്തിയുമാണ് അനുച്ഛേദം 370 റദ്ദാക്കാന്‍ ഇടയാക്കിയതും ജമ്മു കശ്മീരിനെ ഇന്ത്യയുമായി ഏകീകരിക്കുന്നതിലേക്കു നയിച്ചതും. അതുപോലെ, കരുത്തുറ്റതും സ്വയംപര്യാപ്തവുമായ ഇന്ത്യ സൃഷ്ടിക്കാനുള്ള ദൗത്യത്തിലെന്നതുപോലെയാണു പ്രധാനമന്ത്രി മോദി പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയെ വികസിത രാഷ്ട്രമാക്കാന്‍ ‘സ്വയംപര്യാപ്ത ഇന്ത്യ’ക്കു മാത്രമേ കഴിയൂ എന്ന് അംബേദ്കറിന് അറിയാമായിരുന്നു. രാജ്യത്തെ സ്വയംപര്യാപ്ത പാതയിലേക്കു കൊണ്ടുപോകാനുള്ള ഇച്ഛാശക്തിയും പ്രതിബദ്ധതയും മുന്‍ ഗവണ്മെന്റുകള്‍ക്ക് ഇല്ലായിരുന്നു. ഇതിനായുള്ള തിരുത്തല്‍പ്രക്രിയ ആരംഭിച്ചതും ഇന്ത്യയുടെ കഴിവു ലോകത്തിനു കാട്ടിക്കൊടുത്തതും മോദിയാണ്.

    ഇന്നു ലോകം നമ്മുടെ ശക്തിയെ അംഗീകരിക്കുന്നു. രാഷ്ട്രപതി എന്ന നിലയില്‍ പ്രധാനമന്ത്രി മോദിയുമായി സാമൂഹ്യ-ഭരണകാര്യങ്ങളില്‍ സംവദിക്കുമ്ബോഴെല്ലാം, നമ്മുടെ സംവിധാനത്തില്‍ ആഴത്തില്‍ വേരൂന്നിയ അഴിമതിയാണ് അദ്ദേഹത്തെ ഏറ്റവും കൂടുതല്‍ വിഷമിപ്പിച്ചതെന്നു വ്യക്തമായിട്ടുണ്ട്. പാവപ്പെട്ടവരാണ് ഇതിന്റെ ദുരിതം ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടിവരുന്നത് എന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു. അഴിമതിക്കെതിരെ നിര്‍ണായകപോരാട്ടം നടത്തുകയും ഗവണ്മെന്റ് പദ്ധതികളുടെയെല്ലാം ഫലം ഏറ്റവും പാവപ്പെട്ടവരിലേക്കുവരെ എത്തിക്കുകയും ചെയ്യുന്ന മോദിയെ കഴിഞ്ഞ എട്ടുവര്‍ഷമായി നാം കാണുന്നു. ഇന്നു ഗവണ്മെന്റ് പദ്ധതികളുടെ ഗുണഭോക്താക്കള്‍ക്കുനേരിട്ട് അവരുടെ അക്കൗണ്ടുകളിലേക്കു പണം ലഭിക്കുന്നു. നരേന്ദ്രമോദി ഗവണ്മെന്റിന്റെ എല്ലാ പദ്ധതികളും ഏറ്റവും പാവപ്പെട്ടവരോടുള്ള അനുകമ്ബയാണു പ്രതിഫലിപ്പിക്കുന്നത്. നമ്മുടെ ജനാധിപത്യവ്യവസ്ഥയെ കുടുംബവാഴ്ചരാഷ്ട്രീയം നിയന്ത്രിക്കുന്നതാണു മോദിയെ സംബന്ധിച്ചിടത്തോളം ആഴത്തിലുള്ള ആശങ്കയുള്ള മറ്റൊരു മേഖല. യാഥാര്‍ഥ്യബോധവും കഠിനാധ്വാനവുമുള്ള രാഷ്ട്രീയപ്രവര്‍ത്തകരുടെ അവകാശങ്ങള്‍ കുടുംബവാഴ്ച കവര്‍ന്നെടുക്കുന്നതിനെക്കുറിച്ച്‌ അദ്ദേഹം എപ്പോഴും വാചാലനായിരുന്നു. ആദ്യം സംഘടനാപ്രവര്‍ത്തകനായും പിന്നീടു മുഖ്യമന്ത്രിയായും ഇപ്പോള്‍ പ്രധാനമന്ത്രിയായും പ്രവര്‍ത്തിക്കുമ്ബോള്‍ നരേന്ദ്ര മോദി എല്ലായ്‌പോഴും കഴിവിന്റെ അടിസ്ഥാനത്തില്‍ നേതാക്കളെയും പ്രവര്‍ത്തകരെയും മുന്‍നിരയിലേക്കു നയിച്ചിട്ടുണ്ട്. കുടുംബവാഴ്ചയ്‌ക്കെതിരെ മോദി നടത്തിയ യുദ്ധം അതിന്റെ സ്വാധീനം പ്രകടമാക്കാന്‍ തുടങ്ങിയിട്ടുണ്ട്.

    ഡിഎന്‍എ അധിഷ്ഠിതമല്ല, മറിച്ച്‌, കഴിവിനെ അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയമാണു നമ്മുടെ ജനാധിപത്യത്തെ ഊര്‍ജസ്വലവും ശക്തവുമാക്കുക. മോദിയുടെ ഭരണശൈലിയെ സൂചിപ്പിക്കുന്ന മേഖലയാണു പത്മ പുരസ്‌കാരങ്ങള്‍. വരേണ്യവിഭാഗത്തിന് ‘അധിക പരിഗണന’ നല്‍കുന്നതുപോലെ തോന്നിക്കുന്ന പുരസ്‌കാരം എന്ന നിലയില്‍, പത്മ പുരസ്‌കാരങ്ങള്‍ക്കു സാധാരണക്കാരുമായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നു. എന്നാല്‍, ഈ പുരസ്‌കാരങ്ങള്‍ സമൂഹത്തോടു ചേര്‍ന്നുനിര്‍ക്കുന്നവര്‍ക്കായാണ് ഇപ്പോള്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഏറ്റവും പിന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങളിലെ വളര്‍ച്ചയുടെയും വികസനത്തിന്റെയും പുതിയ അധ്യായം രചിക്കുകയും താഴേത്തട്ടില്‍ താമസിക്കുന്നവരുടെ ജീവിതത്തെ സ്വാധീനിക്കുകയുംചെയ്ത നരേന്ദ്ര മോദി ഗവണ്മെന്റിന്റെ രണ്ടു സുപ്രധാന സംരംഭങ്ങളെക്കുറിച്ചു സംസാരിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു-

    വികസനം കാംക്ഷിക്കുന്ന ജില്ലകള്‍ക്കായുള്ള പരിപാടിയും ആദര്‍ശഗ്രാമയോജനയും. പരിധികള്‍ മറികടന്നുള്ള മോദിയുടെ ചിന്തയുടെ അതുല്യഗുണവും കുറ്റമറ്റ ആസൂത്രണവും നിര്‍വഹണവുമാണ് അങ്ങേയറ്റം പാവപ്പെട്ടവരുടെ ജീവിതത്തില്‍ വ്യക്തമായ മാറ്റങ്ങള്‍ കൊണ്ടുവന്നത്. ഇതിന്റെ മഹത്തായ ഉദാഹരണങ്ങളായ നിരവധി സാമൂഹ്യക്ഷേമപദ്ധതികളുണ്ട്. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന എന്ന ലോകത്തിലെ ഏറ്റവും വലിയ സൗജന്യ റേഷന്‍ പദ്ധതി ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. ഇത് 80 കോടിയിലധികംപേര്‍ക്കാണു ഗുണംചെയ്തത്. കൊറോണ മഹാമാരിക്കെതിരായ ഇന്ത്യക്കാരുടെ ധീരമായ പോരാട്ടത്തെയും ഇതു സഹായിച്ചു. മാരകമായ വൈറസിനെതിരായ നമ്മുടെ നാടിന്റെ പോരാട്ടത്തെ പ്രധാനമന്ത്രി മോദി മുന്നില്‍നിന്നു നയിച്ചതെങ്ങനെയെന്നു ഞാന്‍ വളരെ അടുത്തുകണ്ടതാണ്. നമ്മുടെ ശാസ്ത്രജ്ഞരും ഡോക്ടര്‍മാരും ഒന്നല്ല, രണ്ട് ‘മെയ്ഡ് ഇന്‍ ഇന്ത്യ’ വാക്‌സിനുകള്‍ വികസിപ്പിച്ചെടുക്കുന്നതില്‍ വിജയിച്ചത് അദ്ദേഹത്തിന്റെ കൈത്താങ്ങും പ്രോത്സാഹനവും കാരണമാണ്. അതു നമുക്കു സുരക്ഷാകവചം തീര്‍ക്കുക മാത്രമല്ല ചെയ്തത്, മറ്റു നിരവധി രാജ്യങ്ങളെ പരിപാലിക്കുകയും ചെയ്തു. മഹാമാരി അതിന്റെ മൂര്‍ധന്യത്തില്‍നില്‍ക്കവേ, രാജ്യത്തെ 100 കോടിയിലധികംപേര്‍ക്കു പ്രതിരോധകുത്തിവയ്പു നല്‍കുകയെന്ന മഹത്തായ ദൗത്യവും പ്രധാനമന്ത്രി ഏറ്റെടുത്തു. അങ്ങനെ ലോകത്തിലെ ഏറ്റവും വലുതും വേഗമേറിയതുമായ പ്രതിരോധകുത്തിവയ്പു പരിപാടിക്കു തുടക്കമിട്ടു. വികസിതരാജ്യങ്ങളെപ്പോലും കോവിഡ് സ്തംഭിപ്പിച്ചപ്പോള്‍ പ്രധാനമന്ത്രി മോദി നമ്മുടെ ആരോഗ്യ അടിസ്ഥാനസൗകര്യങ്ങള്‍ ശക്തിപ്പെടുത്തുകയും വിപുലീകരിക്കുകയും ചെയ്തു.

    സമയോചിത നയപരിപാടികളിലൂടെ, നമ്മുടെ സാമ്ബത്തികവളര്‍ച്ച തടസപ്പെടുന്നില്ലെന്നും മോദി ഉറപ്പുവരുത്തി. പ്രധാനമന്ത്രി മോദിയുടെ കീഴിലുള്ള കഴിഞ്ഞ 8 വര്‍ഷം ശ്രദ്ധേയമാണ്. നിരവധി നേതാക്കളില്‍നിന്ന് അദ്ദേഹം പ്രചോദനം ഉള്‍ക്കൊണ്ടിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ ഭരണശൈലിയിലെല്ലാം ബാബാസാഹിബ് അംബേദ്കറുടെ മുദ്ര കാണാം. ഭാരതരത്‌ന അംബേദ്കറിന്റെ യഥാര്‍ഥ അനുയായിയായാണു ഞാന്‍ മോദിയെ കാണുന്നത്. ഭാരതീയതയാണു നമ്മുടെ യഥാര്‍ഥ സ്വത്വം. കരുത്തുറ്റ രാഷ്ട്രം കെട്ടിപ്പടുക്കാന്‍ ജാതി, മതം, വര്‍ഗം എന്നിവയ്ക്കതീതമായി നാം ഉയരണം. അംബേദ്കറിന്റെ പാത പിന്തുടര്‍ന്നു നമ്മുടെ പ്രധാനമന്ത്രി ‘രാജ്യമാണ് ആദ്യം’ എന്നതു മുദ്രാവാക്യമാക്കിയിരിക്കുന്നു. അതോടൊപ്പം അദ്ദേഹത്തിന്റെ ഗവണ്മെന്റിന്റെ മുഖമുദ്രയാണു സദ്ഭരണവും സാമൂഹ്യ ഐക്യവും അച്ചടക്കവും

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....