തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷ ബഹളത്തില്‍ രോഷാകുലനായി സി.പി.എം നേതാവ് എം.എം മണി. ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിന്‍റെ പ്രസംഗത്തിനിടെ ബഹളമുണ്ടാക്കിയ പ്രതിപക്ഷത്തോട് മിണ്ടാതിരിയെടാ എന്നായിരുന്നു മണിയുടെ പ്രതികരണം.
പ്രിയ വര്‍ഗീസിന്‍റെ നിയമനവുമായി ബന്ധപ്പെട്ട് ആര്‍ ബിന്ദു മറുപടി പറയുമ്ബോഴായിരുന്നു സംഭവം.
കെ കെ രാഗേഷിന്‍റെ ഭാര്യ പ്രിയ വര്‍ഗീസിനെ അദ്ധ്യാപികയായി നിയമിച്ചത് മാനദണ്ഡങ്ങള്‍ പാലിച്ചാണെന്നും പ്രതിപക്ഷം മൂന്നാംകിട കുശുമ്ബിന്‍റെ അവതാരങ്ങളാണെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു നിയമസഭയില്‍ പറഞ്ഞു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷം മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങിയത്. ബഹളം വച്ച പ്രതിപക്ഷത്തോട് ദേഷ്യപ്പെട്ട് മിണ്ടാതിരിക്കാന്‍ ആവശ്യപ്പെട്ട് രംഗത്തെത്തുകയായിരുന്നു എംഎല്‍എ എം.എം മണി. മിണ്ടാതിരിയെടാ എന്നായിരുന്നു എംഎം മണിയുടെ പ്രതികരണം.
മഹാത്മാഗാന്ധിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെ വിമര്‍ശിച്ചതിന്‍റെ പേരില്‍ എംഎം മണി അടുത്തിടെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.
ഗാന്ധിജിയെ കൊന്നത് ആര്‍.എസ്.എസാണെങ്കില്‍ പോലും അദ്ദേഹത്തെ നശിപ്പിക്കണമെന്ന് നെഹ്റു ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസുകാര്‍ കരുതിയിരുന്നുവെന്നായിരുന്നു മണിയുടെ പ്രസ്താവന. കര്‍ഷക സംഘത്തിന്‍റെ വിതുര ഏരിയാ സമ്മേളനത്തിനിടെയായിരുന്നു മണിയുടെ പരാമര്‍ശം.