അഞ്ചല്‍: ബസ് യാത്രികയുടെ മാല പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശിനികളായ രണ്ടുപേരെ യാത്രക്കാര്‍ തടഞ്ഞുവെച്ച് പൊലീസിന് കൈമാറി.
തമിഴ്നാട് തൂത്തുകുടി സ്വദേശിനികളായ മഞ്ചു (28), അനു (32) എന്നിവരാണ് പിടിയിലായത്. തിങ്കളാഴ്ച രാവിലെ പത്തോടെ ആലഞ്ചേരിയിലാണ് സംഭവം.
കെ.എസ്.ആര്.ടി.സി കൊല്ലം-കുളത്തുപ്പുഴ വേണാട് ബസില്‍ യാത്ര ചെയ്ത ശക്തികുളങ്ങര സ്വദേശിനി ജെസിയുടെ മാലയാണ് പൊട്ടിക്കാന്‍ ശ്രമിച്ചത്. ഇവര്‍ ആലഞ്ചേരി ജങ്ഷനില്‍ ബസിറങ്ങാന്‍ ശ്രമിക്കവെ പിന്നില്‍നിന്ന് ആരോ മാലയില്‍ പിടിക്കുന്നത് ശ്രദ്ധയില്‍പെട്ടു.
തിരിഞ്ഞുനോക്കിയപ്പോള്‍ അടുത്തു നിന്നിരുന്ന രണ്ട് തമിഴ്നാട് സ്ത്രീകള്‍ മാല പൊട്ടിച്ചെടുക്കാനുള്ള ശ്രമം നടത്തുന്നത് കണ്ടു. തുടര്‍ന്ന് ജെസി ബഹളംവെക്കുകയും സഹയാത്രികര്‍ യുവതികളെ തടഞ്ഞുവെച്ചു ഏരൂര്‍ പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു.
ഇന്‍സ്പെക്ടര്‍ എം.ജി. വിനോദിന്റെ നിര്‍ദേശപ്രകാരം എസ്.ഐ എം.എസ്. അനീഷ്, ഗ്രേഡ് എസ്.ഐ. റഹീം, സിവില്‍ പൊലീസ് ഓഫിസര്‍മാരായ സന്തോഷ്കുമാര്‍, മുഹമ്മദ് അസ്ഹര്‍, അനില്‍കുമാര്‍ എന്നിരടങ്ങുന്ന സംഘമെത്തി സ്ത്രീകളെ കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു