ഭോപ്പാല്‍: വിവാഹേതേര ബന്ധം പിടികൂടിയ മകനെ പിതാവ് കഴുത്തുഞെരിച്ച് കൊന്നു. കൊലപ്പെടുത്തിയതിനു ശേഷം 15കാരനായ മകന്‍്റെ കൈകള്‍ മുറിച്ചുമാറ്റി 400 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ തള്ളുകയും, മൃതദേഹം കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കുകയുമായിരുന്നു.
സംഭവത്തില്‍ പിതാവും ഇയാളുടെ കാമുകിയും പോലീസിന്റെ പിടിയിലായി.മധ്യപ്രദേശിലെ ദേവാസ് ജില്ലയിലാണ് കൊലപാതകം നടന്നത്. പിതാവിനെയും അമ്മായിയെയും സംശയാസ്പദമായ സാഹചര്യത്തില്‍ കുട്ടി കണ്ടു. ഇരുവരും തമ്മില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി വിവാഹേതര ബന്ധത്തിലായിരുന്നു. കുട്ടി തങ്ങളെ കണ്ടു എന്ന് മനസിലാക്കിയ പിതാവ് മകനെ കൊലപ്പെടുത്തുകയായിരുന്നു.
കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് കൈകള്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചു. ഇതിനിടെ കുട്ടിയെ കൊന്നത് കഴുത്ത് ഞെരിച്ചാണെന്ന് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞു. കുട്ടിയെ കാണാതായിട്ട് മണിക്കൂറുകളായിട്ടും എന്തുകൊണ്ട് പിതാവ് പരാതിനല്‍കിയില്ല എന്ന സംശയത്തില്‍ പോലീസ് ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്‍്റെ ചുരുളഴിയുന്നത്. പിന്നീട് കുട്ടിയുടെ കൈകള്‍ കുഴല്‍ക്കിണറില്‍ നിന്ന് കണ്ടെത്തി