MORE

    ബദിയഡുക്കയില്‍ പിടികൂടിയത് 13.950 കിലോ കഞ്ചാവ്; രണ്ടുപേര്‍ അറസ്റ്റില്‍

    Date:

    കാസര്‍ഗോഡ്: ബദിയടുക്കയില്‍ കഴിനാജ് ദിവസം രാത്രി പിടികൂടിയത് 13.950 കിലോ കഞ്ചാവ്. ജില്ല പോലീസ് മേധാവി വൈഭവ് സക്സനേയുടെ നേതൃത്വത്തില്‍ നടക്കുന്ന ഓപ്പറേഷന്‍ ക്ലീന്‍ കാസര്‍ഗോടിന്റെ ഭാഗമായി നടത്തിയ വാഹന പരിശോധനയിലാണ് ബദിയഡുക്ക ഇഡിയടുക്കയില്‍ നിന്നും കഞ്ചാവ് പിടികൂടിയത്.പൈവളികെ ചിപ്പാര്‍ സ്വദേശി മുഹമ്മദ് ഫയാസ്, ഉപ്പള മംഗല്‍പാടി സ്വദേശി അബൂബക്കര്‍ സിദ്ദീഖ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

    നാര്‍ക്കോട്ടിക് ഡിവൈ.എസ്.പി എം.എ. മാത്യൂവിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് കാസര്‍ഗോഡ് ഡി.വൈ.എസ്.പി വി.വി. മനോജ്, ഡിവൈ.എസ്.പി അബ്ദുല്‍ റഹീം, ബദിയഡുക്ക എസ്.ഐ വിനോദ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വാഹനപരിശോധന നടത്തിയത്. ഇവര്‍ സഞ്ചരിച്ച കാറില്‍ ചാക്കില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. വാഹനത്തില്‍ നിന്നും 57,350 രൂപയും പിടിച്ചെടുത്തു.

    ഡാന്‍സാഫ് ടീം അംഗങ്ങളായ ശിവകുമാര്‍, ഓസ്റ്റിന്‍ തമ്ബി, രാജേഷ്, ഹരീഷ്, സജീഷ് എന്നിവരും ബദിയഡുക്ക പൊലീസ് സ്റ്റേഷനിലെ അനീഷ്, പ്രവീണ്‍, ചന്ദ്രകാന്ത്, സുനില്‍, ശ്രീനേഷ് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....