MORE

    ബജറ്റ് അവതരണത്തിന് ശേഷം മന്ത്രി കെ എൻ ബാലഗോപാലിന് കൈ കൊടുക്കാതെ മന്ത്രി ജി ആര്‍ അനില്‍; സപ്ലൈകോയ്ക്ക് പണം ഇല്ലാത്തതിലും കുടിശിക തീര്‍ക്കാൻ സഹായം അനുവദിക്കാത്തതിലും പ്രതിഷേധം; റബറിന്റെ താങ്ങുവില വര്‍ദ്ധിപ്പിച്ചപ്പോള്‍ നെല്‍ കര്‍ഷകരെ അവഗണിച്ചു; നേരിട്ട് അറിയിക്കാൻ മന്ത്രി

    Date:

    തിരുനന്തപുരം: ബജറ്റില്‍ തന്റെ വകുപ്പിന് ആവശ്യമായ വിഹിതം അനുവദിക്കാത്തതില്‍, ഭക്ഷ്യമന്ത്രി ജി ആർ അനിലിന് അതൃപ്തി.

    വിപണി ഇടപെടലിനും നെല്ല് സംഭരണത്തിനും സർക്കാർ ഏജൻസിയായി പ്രവർത്തിക്കുന്ന സപ്ലൈകോയെ ബജറ്റില്‍ അവഗണിച്ചതിലാണ് സിപിഐ ന്ത്രിക്ക് അതൃപ്തി.

    സപ്ലൈകോ ഔട്ട്‌ലെറ്റുകളുടെ നവീകരണത്തിന് മാത്രമാണ് ആകെ 10 കോടി അനുവദിച്ചത്. ഇക്കാര്യത്തിലുള്ളപ്രതിഷേധം ജി.ആർ.അനില്‍ മുഖ്യമന്ത്രിയേയും ധനമന്ത്രിയേയും നേരിട്ട് അറിയിക്കും. ബജറ്റ് അവതരണത്തിന് ശേഷം മറ്റ് മന്ത്രിമാരെല്ലാം മന്ത്രി കെ.എൻ.ബാലഗോപാലിന് കൈ കൊടുത്തപ്പോള്‍, ജി.ആർ.അനില്‍ അതിന് തയ്യാറാകാതെ മുഖം തിരിക്കുകയായിരുന്നു.

    പൊതുവിപണിയില്‍ വിലക്കയറ്റമുണ്ടാകുമ്ബോഴാണ് വിപണി ഇടപെടലിന്റെ കാര്യം ബ്ജറ്റില്‍ മറന്നത്. റബറിന്റെ താങ്ങുവില വർദ്ധിപ്പിച്ചപ്പോള്‍ ,നെല്‍ കർഷകരെ അവഗണിച്ചു. നെല്ല് സംഭരണം, സബ്‌സിഡി സാധനങ്ങളുടെ വിതരണം, സ്‌കൂള്‍ ഉച്ചഭക്ഷണത്തിന് അരി എത്തിക്കല്‍ തുടങ്ങിയ സർക്കാർ സേവനങ്ങളെല്ലാം സപ്ലൈകോ കടമെടുത്താണ് ചെയ്തത്. ഈ വകയില്‍ 3000 കോടി രൂപയില്‍ അധികം സർക്കാർ നല്‍കാനുമുണ്ട്.

    കടത്തില്‍ മുങ്ങിയ സപ്ലൈകോയ്ക്ക് രക്ഷാ പാക്കേജ് ഭക്ഷ്യവകുപ്പ് ആവശ്യപ്പെട്ടിരുന്നതുമാണ്. അതും നിഷേധിച്ചു. മുൻ വർഷങ്ങളില്‍ വിപണി ഇടപെടലിനും നെല്ല് സംഭരണത്തിനുമെല്ലാം ബജറ്റില്‍ പ്രത്യേകം തുക അനുവദിക്കുമായിരുന്നു. 602 ഖണ്ഡികയുള്ള ബ്ജറ്റില്‍ 556-ാമതായാണ് പൊതുവിതരണ വകുപ്പ് പരാമർശിക്കപ്പെട്ടത്. ആമുഖത്തിനു മുമ്ബ് വകുപ്പുകളുടെ പേരുകളുടെ കൂട്ടത്തിലും ഭക്ഷ്യവകുപ്പില്ല.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....