ധാക്ക: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് മുന്‍തൂക്കം. മൂന്നാം ദിവസം ലഞ്ചിന് പിരിയുമ്ബോള്‍ രണ്ടാം ഇന്നിംഗ്സില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 71 റണ്‍സ് എന്ന നിലയിലാണ് ബംഗ്ലാദേശ്.
ഇന്ത്യയേക്കാള്‍ 16 റണ്‍സ് പിറകിലാണ് ഇപ്പോഴും ആതിഥേയര്‍.
ഇന്ത്യക്ക് വേണ്ടി അശ്വിന്‍, ഉനദ്കട്ട്, മുഹമ്മദ് സിറാജ്, അക്ഷര്‍ പട്ടേല്‍ എന്നിവരാണ് വിക്കറ്റുകള്‍ വീഴ്‌ത്തിയത്. 37 റണ്‍സുമായി ബാറ്റിംഗ് തുടരുന്ന ഓപ്പണര്‍ സാകിര്‍ ഹസന്‍ ഒഴികെ മറ്റ് ബംഗ്ലാദേശ് ബാറ്റര്‍മാര്‍ നിരാശപ്പെടുത്തി. സാകിറിനൊപ്പം റണ്ണൊന്നുമെടുക്കാതെ ലിട്ടണ്‍ ദാസ് ആണ് ക്രീസില്‍.
നേരത്തേ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് ഒന്നാം ഇന്നിംഗ്സില്‍ 227 റണ്‍സിന് പുറത്തായിരുന്നു. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 314 റണ്‍സ് നേടിയിരുന്നു. ഇതോടെ ഇന്ത്യക്ക് മത്സരത്തില്‍ 87 റണ്‍സിന്റെ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ് നേടാന്‍ സാധിച്ചിരുന്നു.