കൊല്‍ക്കത്ത: മലങ്കര ഓര്‍ത്തഡോക്സ് സഭ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ ബംഗാള്‍ ഗവര്‍ണര്‍ സി.വി.
ആനന്ദ് ബോസുമായി കൂടിക്കാഴ്ച നടത്തി.
കൊല്‍ക്കത്ത കത്തീഡ്രലിന്റെ 75ാം വാര്‍ഷികത്തിന് നേതൃത്വം നല്‍കാന്‍ കൊല്‍ക്കത്തയില്‍ എത്തിയതായിരുന്നു കാതോലിക്കാ ബാവ. പൂച്ചെണ്ടുകള്‍ നല്‍കിയാണ് ഗവര്‍ണറും സംഘവും അദ്ദേഹത്തെ സ്വീകരിച്ചത്.