കൊച്ചി: കാഷ്വല്‍ വെയര്‍ ശ്രേണി വിപുലീകരിക്കാന്‍ ഫ്‌ളിപ്കാര്‍ട്ട്. ഫാഷന്‍ ബ്രാന്‍ഡായ ഇന്ത്യന്‍ ഗാരേജ് കമ്ബനിയുടെ പുതിയ കാഷ്വല്‍ വസ്ത്ര ശ്രേണി ക്രിക്കറ്റ് താരം സൂര്യകുമാര്‍ യാദവുമായി സഹകരിച്ച് ഫ്‌ളിപ്കാര്‍ട്ട് പുറത്തിറക്കി.
ഇന്ത്യന്‍ ഗാരേജ് കമ്ബനിയുടെ 2,500 ലധികം കാഷ്വല്‍ വസ്ത്രങ്ങള്‍ ഫ്‌ളിപ്കാര്‍ട്ടില്‍ ലഭ്യമാണ്. ഫ്‌ളിപ്പ്കാര്‍ട്ടില്‍ പ്രതിവര്‍ഷം കാഷ്വല്‍ വസ്ത്ര വിപണിയില്‍ 35 ശതമാനം വളര്‍ച്ചയാണുള്ളത്.
ഇന്ത്യയിലുടനീളമുള്ള ഫാഷന്‍ ട്രെന്‍ഡില്‍ കാര്യമായ മാറ്റങ്ങളാണുണ്ടായത്. പുരുഷന്മാരുടെ കാഷ്വല്‍ വസ്ത്രങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യകത പരിഗണിച്ചാണ് ഫ്‌ളിപ്കാര്‍ട്ട് ഫാഷന്‍ കാഷ്വല്‍ വെയര്‍ പോര്‍ട്ട്‌ഫോളിയോ ശക്തിപ്പെടുത്തുന്നതെന്ന് ഫ്‌ളിപ്പ്കാര്‍ട്ട് ഫാഷന്‍ സീനിയര്‍ ഡയറക്ടര്‍ അഭിഷേക് മാലൂ പറഞ്ഞു