കൊച്ചി: കൊച്ചി ഗിരിനഗറില്‍ പ്ലാസ്റ്റിക് കവറിനുള്ളില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൊലപാതകം ശ്വാസം മുട്ടിച്ചെന്ന് പൊലീസ്.
ഭര്‍ത്താവിനെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഫോണ്‍ രേഖകള്‍ പ്രകാരം ഇയാള്‍ കഴിഞ്ഞ വെള്ളിയാഴ്ച കൊച്ചി നഗരം വിട്ടതായാണ് സൂചനകള്‍. വീട്ടുടമയ്ക്ക് നല്‍കിയ മേല്‍വിലാസം മഹാരാഷ്ട്രയിലേതെങ്കിലും ഇരുവരും നേപ്പാല്‍ സ്വദേശികളെന്ന് പൊലീസ് കണ്ടെത്തി.
കൊച്ചി ഇളംകുളത്ത് വീടിനുള്ളില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. പരിശോധനയില്‍ മഹാരാഷ്ട്ര സ്വദേശിയായ യുവതിയുടേതാണ് മൃതദേഹം എന്ന് തിരിച്ചറിഞ്ഞു. ഒന്നരവര്‍ഷമായി ഇളംകുളത്തെ വാടകവീട്ടിലായിരുന്നു യുവതിയുടെയും ഭര്‍ത്താവിന്റെയും താമസം. ലക്ഷമിയെന്നാണ് യുവതിയുടെ പേര്. രാം ബഹദൂര്‍ എന്നാണ് ഭര്‍ത്താവ് നല്‍കിയ പേര്. അധികമാരോടും ബന്ധമില്ലാതിരുന്ന ദമ്ബതികള്‍ സ്വദേശം മഹാരാഷ്ട്രയെന്നാണ് വീട്ടുടമയോട് പറഞ്ഞത്. എന്നാല്‍ ഉടമയ്ക്ക് നല്‍കിയ രേഖയിലെ മേല്‍വിലാസത്തില്‍ അവ്യക്തതകള്‍ ഏറെ ഉണ്ട്.