കോഴിക്കോട്: പ്ലസ് ടു കോഴക്കേസില്‍ മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജിക്ക് കോടതിയില്‍ തിരിച്ചടി. വീട്ടില്‍ നിന്ന് പിടിച്ചെടുത്ത പണം തിരഞ്ഞെടുപ്പ് ഫണ്ടാണെന്ന കെ.എം ഷാജിയുടെ വാദം തള്ളി കോഴിക്കോട് വിജിലന്‍സ് കോടതി.
രേഖകളില്‍ പൊരുത്തക്കേടുകളുണ്ടെന്നും കോടതി പറഞ്ഞു.
അഴീക്കോടിലെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത 47 ലക്ഷം രൂപ തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് കെ.എം ഷാജിയുടെ അഭിഭാഷകന് പറഞ്ഞു.
2013ല്‍ അഴീക്കോട് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പ്ലസ് ടു അനുവദിക്കാന്‍ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ കെഎം ഷാജിക്കെതിരെ 2020 ജനുവരിയില്‍ വിജിലന്‍സ് കോഴ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.