അഭിനയ ജീവിതത്തില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ക്രിസ്റ്റ്യന്‍ ബെയ്ല്‍. അഭിനയത്തിന് പുറമേ താന്‍ പിന്തുടരാന്‍ ആഗ്രഹിക്കുന്ന നിരവധി കാര്യങ്ങള്‍ ഉണ്ട്.
അവ മാറ്റിവച്ച് മറ്റൊരാളായി ജീവിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
തന്റെ അഭിനയ ജീവിതം അവസാനിപ്പിക്കാന്‍ സമയം ആയിരിക്കുന്നു. സിനിമയുമായി യാതൊരു ബന്ധവും ഇല്ലാത്ത കാര്യം ചെയ്യാന്‍ താന്‍ ആഗ്രഹിക്കുന്നു. മറ്റൊരാളായി വസ്ത്രം ചെയ്യാതെയും , അഭിനയിക്കാതെയും ജീവിക്കണം. തന്റെ കുടുംബത്തെ നോക്കുന്നതിനായും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതു കൊണ്ടുമാണ് ഇത്രയും നാള്‍ സിനമയില്‍ നിലനിന്നത്. സിനിമയോട് എന്നും ബന്ധം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദി ഡാര്‍ക്ക് നൈറ്റ്, ബാറ്റ്മാന്‍ ബിഗിന്‍സ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെയാണ് ബെയ്ല്‍ പ്രേക്ഷക ശ്രദ്ധ നേടുന്നത്. തന്റെ 13 -ാം വയസ്സിലാണ് അഭിനയ ജീവിതത്തിലേക്ക് അദ്ദേഹം കടന്ന് വന്നത്. സ്റ്റീവന്‍ സ്പില്‍ബെര്‍ഗിന്റെ 1987-ലെ യുദ്ധചിത്രമായ എംപയര്‍ ഓഫ് ദി സണ്ണിലൂടെയാണ് ഈ മേഖലയില്‍ ചുവട് ഉറപ്പിച്ചത്. ഇവയ്‌ക്ക് പുറമെ അമേരിക്കന്‍ സൈക്കോ എന്ന ബ്ലാക്ക് കോമഡിയിലെ സീരിയല്‍ കില്ലര്‍ പാട്രിക് ബേറ്റ്മാനും സൈക്കോളജിക്കല്‍ ത്രില്ലറായ ദി മെഷിനിസ്റ്റിലെ ടൈറ്റില്‍ ഭാഗവും അദ്ദേഹത്തെ കൂടുതല്‍ ജനശ്രദ്ധ നേടുന്നതിന് സഹായിച്ചു .
2005 ലാണ് ബാറ്റ്മാന്‍ ബിഗിന്‍സ് എന്ന സിനിമയില്‍ അദ്ദേഹം ബാറ്റ്മാനെ അവതരിപ്പിച്ചത്. തുടര്‍ന്ന് ദി ഡാര്‍ക്ക് നൈറ്റ് , ദ ഡാര്‍ക്ക് നൈറ്റ് റൈസസ് എന്നിവയില്‍ വീണ്ടും വേഷം ചെയ്തു. ഈ സിനിമകളിലെ അഭിനയത്തിന് ലോകമെമ്ബാടുമുള്ള ജനങ്ങളില്‍ നിന്ന് അദ്ദേഹത്തിന് പ്രശംസയും ലഭിച്ചിരുന്നു.