കണ്ണൂര്‍ സര്‍വകലാശാല മലയാളം വിഭാഗം അസോസിയേറ്റ് പ്രഫസറുടെ നിയമന നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
റാങ്ക് ലിസ്റ്റില്‍ രണ്ടാം റാങ്ക് നേടിയ ചങ്ങനാശ്ശേരി എസ്.ബി കോളേജിലെ മലയാളം അധ്യാപകനായ ജോസഫ് സ്കറിയ നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്.
ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞ തവണ നിയമന നടപടികള്‍ സ്റ്റേ ചെയ്തിരുന്നു. വിഷയത്തില്‍ പ്രിയ വര്‍ഗീസിന്‍റെയും യു.ജി.സിയുടെയും നിലപാട് കോടതി തേടിയിട്ടുണ്ട്. പ്രിയ വര്‍ഗീസിനെ റാങ്ക് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. റാങ്ക് ലിസ്റ്റ് പുനഃക്രമീകരിക്കണമെന്നും ആവശ്യമുണ്ട്. പ്രിയ വര്‍ഗീസിന് എട്ട് വര്‍ഷത്തെ അധ്യാപന പരിചയമില്ല, അതാണ് മിനിമം യോഗ്യത. യു.ജി.സി വ്യവസ്ഥകള്‍ അനുസരിച്ച് പ്രസിദ്ധീകരണങ്ങള്‍, റിസേര്‍ച്ച് സ്കോര്‍ എന്നിവ പരിശോധിക്കാതെയാണ് പ്രിയ വര്‍ഗീസിന് ഉയര്‍ന്ന മാര്‍ക്ക് നല്‍കിയതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.