MORE

    പ്രയാഗ് രാജില്‍ വീട് തകര്‍ക്കല്‍ : യു.പി സര്‍ക്കാറിനോട് വിശദീകരണം തേടി ഹൈകോടതി

    Date:

    ലഖ്‌നൗ : പ്രയാഗ് രാജില്‍ വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് ജാവേദ് മുഹമ്മദിന്റെ വീട് തകര്‍ത്ത കേസില്‍ യു.പി സര്‍ക്കാറിന്റെ വിശദീകരണം തേടി അലഹാബാദ് ഹൈകോടതി.

    ജാവേദ് മുഹമ്മദിന്റെ ഭാര്യ ഫാത്തിമ നല്‍കിയ ഹരജിയിലാണ് ജസ്റ്റിസുമാരായ അഞ്ജനി കുമാര്‍ മിശ്ര, സയ്ദ് വായ്‌സ് മിയാന്‍ എന്നിവരടങ്ങിയ ബെഞ്ച് സര്‍ക്കാറിന്റെയും പ്രയാഗ് രാജ് വികസന അതോറിറ്റിയുടെയും വിശദീകരണം തേടിയത്. ബുധനാഴ്ച വിശദീകരണം നല്‍കണം. കേസില്‍ വ്യാഴാഴ്ച വാദംകേള്‍ക്കല്‍ തുടരും.

    കേസ് ആദ്യം പരിഗണിച്ചിരുന്ന ജസ്റ്റിസ് സുനിത അഗര്‍വാള്‍ നേരത്തെ വാദം കേള്‍ക്കുന്നതില്‍നിന്ന് പിന്‍വാങ്ങിയിരുന്നു. ഇതേ തുടര്‍ന്നാണ് മറ്റൊരു ബെഞ്ചിന്റെ പരിഗണനക്ക് വിട്ടത്. തകര്‍ത്ത വീട് തന്റെ പേരിലായിരുന്നുവെന്നും പിതാവ് ദാനമായി നല്‍കിയതായിരുന്നുവെന്നും ഫാത്തിമ പരാതിയില്‍ പറഞ്ഞിരുന്നു. എല്ലാ രേഖകളും തന്റെ പക്കലുണ്ടായിട്ടും നോട്ടീസ് പോലും നല്‍കാതെയാണ് വീട് തകര്‍ത്തതെന്നും അവര്‍ കുറ്റപ്പെടുത്തി.

    ആക്ടിവിസ്റ്റ് അഫ്രീന്‍ ഫാത്തിമയുടെ പിതാവും വെല്‍ഫെയര്‍ പാര്‍ട്ടി നേതാവുമായ ജാവേദ് മുഹമ്മദിന്റെ വീട് ജൂണ്‍ 12നാണ് പ്രയാഗ് രാജ് പ്രാദേശിക ഭരണകൂടം തകര്‍ത്തത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....