പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെന്‍ മോദിയെ (99) അഹമ്മദാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി ഹീരാബെന്നിന്റെ ആരോഗ്യനില വഷളായി. ഹീരാബെന്‍ മോദിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ആരോഗ്യനില തൃപ്തികരമാണെന്നും യു.എന്‍ മേത്ത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോളജി ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ പത്രക്കുറിപ്പ് പുറത്തിറക്കി. അടുത്തിടെ അമ്മയുടെ ജന്‍മദിനത്തില്‍ മോദി അവരെ വീട്ടില്‍ സന്ദര്‍ശിച്ചിരുന്നു.
“എന്റെ ജീവിതത്തിലെ എല്ലാ നല്ലതും എന്റെ സ്വഭാവത്തിലുള്ള എല്ലാ നല്ലതും എന്റെ മാതാപിതാക്കളില്‍ നിന്നാകുമെന്നതില്‍ എനിക്ക് സംശയമില്ല. ഇന്ന്, ഡല്‍ഹിയില്‍ ഇരിക്കുമ്ബോള്‍, ഭൂതകാലത്തിന്റെ ഓര്‍മ്മകളില്‍ നിറയുന്നു. എന്റെ അമ്മ അസാധാരണമായതുപോലെ ലളിതയാണ്” -അമ്മക്കുള്ള ജന്‍മദിന സന്ദേശത്തില്‍ മോദി പറഞ്ഞു.