ജാര്‍ഖണ്ഡ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി 1900 വനവാസി സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കി.
ജാര്‍ഖണ്ഡിലെ വനവാസി സ്ത്രീകള്‍ക്ക് കേന്ദ്ര ട്രൈബല്‍ മന്ത്രാലയവുമായി സഹകരിച്ച് ടാറ്റ ഇലക്‌ട്രോണിക്സ് ലിമിറ്റഡിലാണ് തൊഴില്‍ നല്‍കിയത്. രണ്ടു ദിവസമായി നടന്ന റിക്രൂട്ട്മെന്റ് ഡ്രൈവ് ജാര്‍ഖണ്ഡിലെ ഖുണ്ടി, സാരയ്കേല, ചൈബാസ, സിംദെഗാ തുടങ്ങിയ ജില്ലകളിലാണ് സംഘടിപ്പിച്ചത്. തമിഴ്നാട്ടിലെ ഹൊസൂരിലുള്ള സ്ഥാപനത്തിലാണ് ഇവര്‍ക്ക് ജോലി ലഭിക്കുക.
രണ്ടു ദിവസമായി നടന്ന റിക്രൂട്ട്മെന്റ് ഡ്രൈവില്‍ 2600ല്‍ അധികം വനവാസി സ്ത്രീകള്‍ പങ്കെടുത്തു. ഇതില്‍ നിന്നുമാണ് 1900 പേരെ തിരഞ്ഞെടുത്തതെന്ന് സംഘാടകര്‍ അറിയിച്ചു. വനവാസി വിഭാഗത്തിലുള്ള സ്ത്രീകളുടെ ഉന്നമനത്തിനും വളര്‍ച്ചയ്‌ക്കുമായി ടാറ്റ ഇലക്‌ട്രോണിക്സ് നല്‍കിയ അവസരത്തിന് കേന്ദ്ര ട്രൈബല്‍ മന്ത്രി അര്‍ജുന്‍ മുണ്ട നന്ദി അറിയിച്ചു.
പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച് ചൊവ്വാഴ്ച റാഞ്ചിയില്‍ 822 വനവാസി സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കിയിരുന്നു. ഇവര്‍ക്കും ഹൊസൂരിലെ സ്ഥാപനത്തിലാണ് നിയമനം ലഭിച്ചത്. ടാറ്റ കമ്മ്യൂണിക്കേഷന്‍ ലിമിറ്റഡ് കേന്ദ്ര ട്രൈബല്‍ വകുപ്പുമായി സഹകരിച്ചാണ് ഉത്തരമൊരു സംവിധാനം ഒരുക്കിയത്. തൊഴില്‍ ലഭിച്ചവര്‍ക്ക് നിശ്ചിത ശമ്ബളത്തോടൊപ്പം കമ്ബനി പരിശീലനം, താമസം, ഭക്ഷണം, യാത്ര സൗകര്യം, എന്നിവ നല്‍കും.