തിരുവനന്തപുരം: നിയമനങ്ങള്‍ക്ക് പാര്‍ട്ടി പട്ടിക ചോദിച്ചുള്ള കത്തിനെച്ചൊല്ലി കോര്‍പറേഷന്‍ ആസ്ഥാനത്ത് ബിജെപി കൗണ്‍സലര്‍മാരുടെ പ്രതിഷേധങ്ങള്‍ക്കിടെ മേയര്‍ ആര്യാ രാജേന്ദ്രന്‍ ഓഫീസിലെത്തി.
പൊലീസ് അകമ്ബടിയോടെ പിഎയുടെ ഓഫീസ് വഴിയാണ് അകത്ത് പ്രവേശിച്ചത്.
തിരുവനന്തപുരം മേയറുടെ ഓഫീസ് രണ്ടാം ദിനവും ബിജെപി ഉപരോധിച്ചിരിക്കുകയാണ്. ഓഫീസിന് മുന്നില്‍ നിലത്തിരുന്നാണ് ബിജെപി കൗണ്‍സിലര്‍മാരുടെ പ്രതിഷേധം. മേയറുടെ ഓഫീസ് കവാടത്തിന് മുന്നില്‍ ബിജെപി കൊടി നാട്ടി. എസ്‌എടി ആശുപത്രിയില്‍ താല്‍ക്കാലിക നിയമനത്തിന് പാര്‍ട്ടി പട്ടിക ആവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് കത്തെഴുതിയത് താന്‍ തന്നെയാണെന്നും എന്നാല്‍ കത്ത് ആര്‍ക്കും കൊടുത്തില്ലെന്നും സമ്മതിച്ച കോര്‍പറേഷനിലെ സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ഡി.ആര്‍.അനിലിനെതിരെയും പ്രതിഷേധം ശക്‌തമാക്കി.