MORE

    പോലീസിനുനേരെ ആക്രമണം; നാലുപേര്‍ റിമാന്‍ഡില്‍

    Date:

    പറവൂര്‍: പോലീസിനുനേരെ ആക്രമണം നടത്തിയ മദ്യപസംഘത്തിലെ നാലുപേര്‍ പിടിയില്‍. തുരുത്തിപ്പുറം സ്വദേശി ബിജു (50), ഓണത്തുകാട് സ്വദേശി ശാന്തിലാല്‍ (36), കൂട്ടുകാട് സ്വദേശി സ്മിത്ത് (36), പരുവത്തുരുത്ത് സ്വദേശി സെബാസ്റ്റ്യന്‍ (33) എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്.

    ഓണത്തുകാട് ഭാഗത്ത് നിര്‍ദിഷ്ട ദേശീയപാതക്കായി ഏറ്റെടുത്ത സ്ഥലത്ത് ഇവര്‍ സ്ഥിരമായി മദ്യപാനത്തിനും ലഹരി ഉപയോഗത്തിനുമായി ഒത്തുചേരാറുണ്ട്.

    കഴിഞ്ഞ ദിവസം മദ്യപിച്ചെത്തിയ സംഘം സ്ത്രീകളെയും കുട്ടികളെയും ശല്യംചെയ്യുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വടക്കേക്കര പോലീസ് സ്ഥലത്തെത്തി. പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ ഇവര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ തിരിയുകയും ആക്രമിക്കുകയുമായിരുന്നു. വേലിപത്തല്‍ വടികൊണ്ടുള്ള അടിയില്‍ പോലീസ് ഉദ്യോഗസ്ഥന്റെ തലക്ക് പരിക്കേറ്റിട്ടുണ്ട്.

    തുടര്‍ന്ന് പോലീസ് ബലമായി ഇവരെ ജീപ്പില്‍കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇന്‍സ്പെക്ടര്‍ വി.സി. സൂരജ്, ഉദ്യോഗസ്ഥരായ എം.എസ്. ഷെറി, റസാഖ്, ബേബി കൃഷ്ണകുമാര്‍, മിറാഷ്, പ്രവീണ്‍ ദാസ്, സിജിമോന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....