പാലാ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ജാമ്യത്തില്‍ ഇറങ്ങി ഒളിവില്‍ കഴിഞ്ഞയാള്‍ പിടിയില്‍.തിരുവനന്തപുരം കല്ലാര്‍ഭാഗത്ത് രാധാഭവന്‍ വീട്ടില്‍ മോഹന്‍കുമാറാണ് (63) അറസ്റ്റിലായത്.2010ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചാണ് ഇയാളെ തിരുവനന്തപുരത്തു നിന്ന് പിടികൂടിയത്. എസ്.എച്ച്.ഒ കെ.പി. ടോംസണ്‍, എ.എസ്.ഐ ബിജു കെ. തോമസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ റിമാന്‍ഡ് ചെയ്തു.