ബെംഗളൂരു: കര്‍ണാടകയിലെ ബി.ജെ.പി മന്ത്രി പൊതുസ്ഥലത്ത് വച്ച് സ്ത്രീയുടെ മുഖത്തടിച്ചു. പട്ടയം വിതരണം ചെയ്യുന്ന ചടങ്ങിനിടെ ശനിയാഴ്ചയായിരുന്നു സംഭവം.
മന്ത്രി സ്ത്രീയെ തല്ലുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് സംഭവം വാര്‍ത്തയായത്.
കര്‍ണാടക അടിസ്ഥാന സൗകര്യ വികസന മന്ത്രി വി സോമണ്ണ സ്ത്രീയെ തല്ലുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
പട്ടയം വിതരണം ചെയ്യുന്നതിനായി കാമരാജനഗര്‍ ജില്ലയിലെ ഹംഗല ഗ്രാമത്തില്‍ എത്തിയതായിരുന്നു മന്ത്രി. പട്ടയം ലഭിക്കാത്തതില്‍ ക്ഷുഭിതയായ സ്ത്രീയെ ആണ് മന്ത്രി അടിച്ചത്.