കേന്ദ്രസര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ഗാന്ധി. പുല്‍വാമയില്‍ വീരമൃത്യു വരിച്ച സൈനികരെ കാണാന്‍ പോയപ്പോള്‍ മുറിയില്‍ പൂട്ടിയിട്ടുവെന്ന് രാഹുല്‍ഗാന്ധി.
വിമാനത്താവളത്തില്‍ നിന്നും പുറത്തിറങ്ങാതിരിക്കാന്‍ വേണ്ടിയായിരുന്നു പൂട്ടിയിട്ടതെന്നും, പ്രധാനമന്ത്രിക്ക് വേണ്ടിയുളള സജ്ജീകരണമായിരുന്നു അതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മുന്‍ കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കുമായി നടത്തിയ അഭിമുഖത്തിലാണ് രാഹുല്‍ ഗാന്ധിയുടെ ഈ വെളിപ്പെടുത്തല്‍.