പുതുവര്‍ഷത്തിലേക്ക് കടക്കുമ്ബോള്‍ പുത്തന്‍ സ്മാര്‍ട്ട്ഫോണ്‍( smartphone ) ഒരെണ്ണം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഏറെയുണ്ടാകും.
പലരും അതിനുള്ള അന്വേഷണങ്ങളും ഇതിനോടകം നടത്തിയിട്ടുമുണ്ടാകും. പല വിലകളിലായി സ്മാര്‍ട്ട്ഫോണുകളുടെ ഒരു ഒഴുക്കുതന്നെയാണ് 2023 ല്‍ ഉണ്ടാകാന്‍ പോകുന്നത്. ജനുവരിയില്‍ത്തന്നെ പ്രമുഖ ബ്രാന്‍ഡുകള്‍ തങ്ങളുടെ നിരവധി കേമന്‍ സ്മാര്‍ട്ട്ഫോണുകള്‍ വിപണിയിലെത്തിക്കുന്നുണ്ട്. പിന്നാലെ ഫെബ്രുവരിയിലും മാര്‍ച്ചിലുമൊക്കെയായി വരാന്‍ തയാറെടുക്കുന്ന സ്മാര്‍ട്ട്ഫോണുകള്‍ അനവധിയുണ്ട്.
ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന
ഇപ്പോള്‍ മൊബൈല്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നവയില്‍ ഒന്നാണ് സാംസങ് ഗാലക്സി എസ് 23 സീരീസ് സ്മാര്‍ട്ട്ഫോണുകള്‍. ഫെബ്രുവരി 1 ന് ഈ സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കുമെന്നാണ് കമ്ബനി അറിയിച്ചിരിക്കുന്നത്. എന്നാല്‍ സാംസങ്ങിന്റെ ഈ സൂപ്പര്‍സ്റ്റാര്‍ വരുന്നതിന് മുമ്ബ് സാംസങ് ‘കുടുംബത്തില്‍നിന്ന്’ തന്നെ ഒരാള്‍ ഇന്ത്യന്‍ മനസുകള്‍ കീഴടക്കാന്‍ എത്തുന്നുണ്ട്. പതിനായിരം രൂപയില്‍ താഴെ വിലയില്‍ ലഭ്യമാകുന്ന സ്മാര്‍ട്ട്ഫോണ്‍ എന്ന പെരുമയുമായി സാംസങ് ഗ്യാലക്സി എഫ്04 ആണ് ആ താരം.