ന്യൂഡല്‍ഹി: ഈ വര്‍ഷം ജനുവരിയില്‍ അവതരിപ്പിച്ച പുതിയ കോംബാറ്റ് യൂണിഫോം ബൗദ്ധിക സ്വത്തവകാശത്തിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തു.
മറഞ്ഞിരിക്കാന്‍ ഉതകുന്ന ഡിജിറ്റല്‍ അലങ്കാരം ഉപയോഗിച്ച് യൂണിഫോമിന്റെ സവിശേഷത നിലനിര്‍ത്താനാണ് സൈന്യത്തിന്റെ നീക്കം.
പുതിയ യൂണിഫോമിന്റെ മാതൃകയില്‍ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിനുള്ള രജിസ്ട്രേഷന് പ്രക്രിയ ഇതിനകം കൊല്‍ക്കത്തയിലെ കണ്ട്രോളര് ജനറല്‍ ഓഫ് പേറ്റന്റ്സ്, ഡിസൈന്‍സ് ആന്‍ഡ് ട്രേഡ്മാര്ക്ക്സില് പൂര്‍ത്തിയായതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
ഇതോടെ സൈന്യത്തിന്റെ അനുമതിയില്ലാതെ സമാനമായ യൂണിഫോം നിര്‍മ്മിച്ച് വിതരണം ചെയ്യുന്നത് കുറ്റകരമാകും. സൈനികരുടെ യൂണിഫോം രീതിയിലുള്ളവ അനുവദിക്കരുതെന്ന് പ്രതിരോധ മന്ത്രാലയവും കരസേനയും വര്‍ഷങ്ങളായി വിവിധ സംസ്ഥാനങ്ങളോടും മന്ത്രാലയങ്ങളോടും ആവശ്യപ്പെട്ടിരുന്നു.