MORE

    പുകവലി കാന്‍സര്‍ മരണങ്ങളുടെ ഏറ്റവും പ്രധാന കാരണമെന്ന് വിദ​ഗ്ധര്‍

    Date:

    ​ഗോള തലത്തില്‍ കാന്‍സര്‍ മൂലം നിരവധിപ്പേര്‍ മരിക്കാനുള്ള പ്രധാന കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയിരിക്കുകയാണ് വിദ​ഗ്ധര്‍.

    2019ല്‍ ആഗോളതലത്തില്‍ ഏകദേശം 4.45 ദശലക്ഷം കാന്‍സര്‍ മരണങ്ങള്‍ പുകവലി, മദ്യപാനം, ഉയര്‍ന്ന ബോഡി മാസ് ഇന്‍ഡക്സ് (ബിഎംഐ), മറ്റ് അപകട ഘടകങ്ങള്‍ എന്നിവ കാരണമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ദി ലാന്‍സെറ്റ് ജേണല്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ഇതില്‍ത്തന്നെ പുകവലിയാണ് കാന്‍സര്‍ മരണങ്ങളുടെ ഏറ്റവും പ്രധാന കാരണമായി കണ്ടെത്തിയിരിക്കുന്നത്.

    സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കാന്‍സര്‍ മൂലം മരണം സംഭവിക്കാനുള്ള പ്രധാന കാരണങ്ങള്‍ ശ്വാസനാളം, ബ്രോങ്കസ്, ശ്വാസകോശ അര്‍ബുദം എന്നിവയാണ്. കാന്‍സര്‍ മരണങ്ങളില്‍ 36.9 ശതമാനവും ഇതുമൂലമാണ് ഉണ്ടാകുന്നത്. പുരുഷന്മാരില്‍ ആമാശയ അര്‍ബുദം (6.6%), വന്‍കുടല്‍, മലാശയ അര്‍ബുദം (15.8%), അന്നനാള അര്‍ബുദം (9.7%) എന്നിവയാണ് പിന്നെ കൂടുതല്‍ മരണത്തിലേക്ക് നയിക്കുന്നവ. സ്ത്രീകളില്‍ ഇത് സ്തനാര്‍ബുദമാണ് (11%) . പുകയില ഉപയോഗം, മദ്യപാനം, സുരക്ഷിതമല്ലാത്ത സെക്സ്, റിസ്കി ഡയറ്റ് എന്നിവയാണ് ആഗോളതലത്തില്‍ കാന്‍സര്‍ കൂടാനുള്ള ബിഹേവിയറല്‍ റിസ്ക് ഫാക്ടേഴ്സ്.

    പുകവലി, മദ്യപാനം, ഉയര്‍ന്ന ബിഎംഐ പോലുള്ള അപകട ഘടകങ്ങള്‍ കാരണം ഏറ്റവും വലിയ ക്യാന്‍സര്‍ മരണനിരക്ക് റിപ്പോര്‍ട്ട് ചെയ്ത് അഞ്ച് പ്രദേശങ്ങള്‍ മധ്യ യൂറോപ്പ് ( 82 മരണങ്ങള്‍), കിഴക്കന്‍ ഏഷ്യ ( 69.8), വടക്കേ അമേരിക്ക (66.), തെക്കന്‍ ലാറ്റിന്‍ അമേരിക്ക (64.2) പശ്ചിമ യൂറോപ്പ് 63.8) എന്നിവയാണെന്നാണ് ദി ലാന്‍സെറ്റ് പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....