MORE

    പീഡിപ്പിച്ചത് വീട്ടില്‍ അറിഞ്ഞത് കടുത്ത വയറുവേദനയിലെ പരിശോധനയില്‍; ഗര്‍ഭിണിയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്ന് പഞ്ചായത്തിന് മുന്നില്‍ സമ്മതിച്ചത് തലയൂരി; ശേഷം പ്രതിയുടെ അമ്മ പെണ്‍കുട്ടിയെ കൊണ്ടു പോയി പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തി; മെയിന്‍പുരിയിലേത് അതിക്രൂര കൊല

    Date:

    ലക്‌നൗ : മൂന്ന് മാസം മുമ്ബ് ബലാത്സംഗം ചെയ്യപ്പെട്ട് ഗര്‍ഭിണിയായ പെണ്‍കുട്ടിയെ തീകൊളുത്തി ജീവനോടെ ചുട്ടുകൊന്നു. ഉത്തര്‍പ്രദേശിലെ മെയിന്‍പുരി ജില്ലയില്‍ കുരവലി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് അതിക്രൂരമായ സംഭവം നടന്നത്. കൊലപാതകത്തില്‍ മൂന്ന് പേര്‍ക്കെതിരെ പൊലീസ് കേസെ എടുത്തു.

    മൂന്ന് മാസം മുമ്ബ് ഇതേ ഗ്രാമത്തില്‍ താമസിക്കുന്ന അഭിഷേക് എന്നയാള്‍ തന്റെ മകളെ ബലാത്സംഗം ചെയ്തതായി പെണ്‍കുട്ടിയുടെ അമ്മ ആരോപിച്ചു. എന്നാല്‍ പെണ്‍കുട്ടി വീട്ടുകാരോട് പീഡിപ്പിക്കപ്പെട്ടുവെന്നത് വെളിപ്പെടുത്തിയില്ല. കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഗര്‍ഭിണിയാണെന്ന് അറിയുകയും പഞ്ചായത്തിനെ അറിയിക്കുകയും ചെയ്തത്. ഒക്ടോബര്‍ ആറിന് പഞ്ചായത്ത് യോഗത്തില്‍ പെണ്‍കുട്ടിയും പ്രതിയും വിവാഹിതരാകാന്‍ തീരുമാനമെടുത്തു.

    തുടര്‍ന്ന് പ്രതിയുടെ അമ്മ പെണ്‍കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പെട്രോള്‍ ഒഴിച്ച്‌ തീക്കൊളുത്തിയതായി പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ മെയിന്‍പുരിയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

    പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഐപിസി 307, 376 വകുപ്പുകളും പോക്സോ നിയമത്തിലെ വകുപ്പുകളും പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതികള്‍ക്കായി തിരച്ചില്‍ നടത്തി വരികയാണെന്നും അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....