മാള: യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം നടത്തിയയാളെ മാള പോലീസ് അറസ്റ്റ് ചെയ്തു. വെള്ളാങ്ങല്ലൂര്‍ വെള്ളക്കാട് മാനാത്ത് വീട്ടില്‍ കാര്‍ത്തികേയനാണ് (54) അറസ്റ്റിലായത്.
പ്രതിയെ ഇരിങ്ങാലക്കുടയില്‍ നിന്നുമാണ് പോലീസ് പിടികൂടിയത്.
മാള എസ്.എച്ച്.ഒ വി. സജിന്‍ ശശിയുടെ നേതൃത്വത്തില്‍ എസ്.ഐ നീല്‍ ഹെക്ടര്‍ ഫെര്‍ണാണ്ടസ്, സീനിയര്‍ സി.പി.ഒമാരായ ജിബിന്‍ കെ. ജോസഫ്, ലിജോ ആന്റണി, സി.പി.ഒമാരായ തുളസീദാസ് കൃഷ്ണ, ശ്രീജിത്ത് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.