ലക്നോ: ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ഖേരിയില്‍ പീഡനശ്രമത്തെ ചെറുത്ത 20-കാരിയായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തി.
സംഭവത്തില്‍ പ്രതികളായ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സെപ്റ്റംബര്‍ 12-നാണ് രണ്ട് യുവാക്കള്‍ ലഖിംപൂര്‍ഖേരിയിലെ യുവതിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ആക്രമണം നടത്തിയത്. വീട്ടില്‍ തനിച്ചായിരുന്ന യുവതിയെ ഇവര്‍ മൂര്‍ച്ചയുള്ള ആയുധം കൊണ്ട് പരിക്കേല്‍പ്പിക്കുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതി ചികിത്സയിലിരിക്കെ ശനിയാഴ്ച ആശുപത്രിയില്‍ വെച്ച് മരിച്ചു. പ്രതികള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും കേസിന്റെ പ്രാരംഭ ഘട്ടത്തിലെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ പ്രാദേശിക പോലീസ് ഔട്ട്പോസ്റ്റ് ഉദ്യോഗസ്ഥനായ സുനില്‍ യാദവിനെ സസ്പെന്‍ഡ് ചെയ്തതായും അധികൃതര്‍ അറിയിച്ചു.