മുംബൈ: വി.ഡി സവര്‍ക്കര്‍ ബ്രിട്ടീഷുകാരില്‍നിന്ന് പെന്ഷന് വാങ്ങിയത് എന്തിനെന്ന് വിശദീകരിക്കണമെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പടോലെ.
വി.ഡി സവര്‍ക്കറെ കുറിച്ചുള്ള പരാമര്‍ശത്തിന്റെ പേരില്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്നവര്‍ ആദ്യം ഇക്കാര്യം എന്തിനെന്ന് വിശദീകരിക്കണം.
സവര്‍ക്കര്‍ ബ്രിട്ടീഷുകാരെ സഹായിച്ചെന്നും ഭയം മൂലം മാപ്പപേക്ഷ എഴുതിനല്‍കിയെന്നും അദ്ദേഹം പറഞ്ഞു. സവര്‍ക്കറെ കുറിച്ചുള്ള പരാമര്‍ശത്തിന് രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്നവര്‍ ആദ്യം മറുപടി പറയട്ടെ, എന്തിനാണ് ബ്രിട്ടീഷുകാരില്‍നിന്ന് 60 രൂപ പെന്ഷന് വാങ്ങിയത്?-പടോലെ ചോദിച്ചു.
ഭാരത് ജോഡോ യാത്ര മഹാരാഷ്ട്രയിലെത്തിയപ്പോള്‍ രാഹുല്‍ സവര്‍ക്കര്‍ക്കെതിരെ നടത്തിയ പരാമര്‍ശങ്ങളാണ് വിവാദത്തിന് തുടക്കമിട്ടത്. വിവാദത്തെ തുടര്‍ന്ന് കോണ്‍ഗ്രസുമായുള്ള ബന്ധം അവസാനിപ്പിക്കുമെന്ന് ശിവസേന ഭീഷണിമുഴക്കിയിരുന്നു.