ന്യൂഡല്‍ഹി: സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട 15-കാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും രണ്ടര ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തതായി പരാതി.
പെണ്‍കുട്ടിയുടെ പിതാവിന് അവിഹിതബന്ധമുണ്ടെന്നും, പിതാവിന്റെ അശ്ളീല ചിത്രങ്ങള്‍ തന്റെ കയ്യിലുണ്ടെന്നും പറഞ്ഞായിരുന്നു ഗോവിന്ദ് എന്ന പ്രതി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയത്. പ്രതിയുടെ ഭീഷണിയില്‍ ഭയപ്പെട്ട പെണ്‍കുട്ടി തന്റെ സ്വകാര്യചിത്രം പ്രതിയുമായി പങ്കുവെക്കുകയായിരുന്നു. ഇതുവെച്ച് പ്രതി ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.ഓഗസ്റ്റ് 27-ന് പ്രതികള്‍ രണ്ടുപേരെ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് അയച്ചുവെന്നും വീട്ടില്‍ സൂക്ഷിച്ചിരുന്ന 2.5 ലക്ഷം രൂപ അവള് അവര്‍ക്ക് കൈമാറിയെന്നും പോലീസ് പറഞ്ഞു. സംഭവം ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് ഞായറാഴ്ച പെണ്‍കുട്ടി പിതാവിനോട് സംഭവം വിവരിക്കുകയായിരുന്നു. പ്രതികള്‍ക്കെതിരെ പോക്സോനിയമപ്രകാരം കേസെടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.