വിക്രമിനെ നായകനാക്കി പാ രഞ്ജിത് സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രത്തിന് തങ്കലാന് എന്ന് പേരിട്ടു.
മാളവിക മോഹനനും പാര്‍വതി തിരുവോത്തുമാണ് നായികമാര്‍. പശുപതിയാണ് മറ്റൊരു പ്രധാന താരം. വ്യത്യസ്ത ഗെറ്റപ്പിലാണ് വിക്രം ചിത്രത്തില്‍ എത്തുന്നത്. കോലാര്‍ സ്വര്‍ണഖനിയില്‍ നടന്ന യുദ്ധ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം എത്തുന്നത്.
സംവിധായകന് പാ രഞ്ജിത് തന്നെയാണ് തിരക്കഥ. തമിഴ് പ്രഭയാണ് സഹ എഴുത്തുകാരന്. ജി.വി. പ്രകാശ് കുമാര്‍ സംഗീത സംവിധാനവും എ.
കിഷോര്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം. പി.ആര്. ഒ ശബരി.