വിദേശ സന്ദര്‍ശകര്‍ക്കുണ്ടായിരുന്ന പ്രത്യേക രജിസ്‌ട്രേഷന്‍ മാറ്റുവാനൊരുങ്ങുകയാണ് തായ്‌ലന്റ്.
തായ്‌ലന്റിലേക്ക് യാത്ര ചെയ്യുന്ന വിദേശ യാത്രക്കാര്‍ക്ക് തായ്ലന്‍ഡ് പാസ് രജിസ്ട്രേഷനും 10,000 യുഎസ് ഡോളറിന്റെ ആരോഗ്യ ഇന്‍ഷുറന്‍സും ഇനി ആവശ്യമില്ല.
ജൂലൈ 1 മുതല്‍ പുതിയ മാറ്റങ്ങള്‍ നിലവില്‍ വരും. ജൂണ്‍ 1 മുതല്‍ തായ് പൗരന്മാര്‍ക്ക് ഈ നിബന്ധന എടുത്തുകളഞ്ഞെങ്കിലും വിദേശ പൗരന്മാരുടെ കാര്യത്തില്‍ ഇത് തുടരുകയായിരുന്നു.
നിങ്ങള്‍ തായ്‌ലന്റിലേക്ക് യാത്ര ചെയ്യാന്‍ പദ്ധതിയിടുകയാണെങ്കില്‍ 72 മണിക്കൂറിനുള്ളില്‍ നടത്തിയ നിങ്ങളുടെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് അല്ലെങ്കില്‍ നെഗറ്റീവ് ആര്‍ടി-പിസിആര്‍ അല്ലെങ്കില്‍ ഒരു പ്രൊഫഷണല്‍ ആന്റിജന്‍ ടെസ്റ്റ് പരിശോധനാ ഫലം കരുതണം.
തായ്‌ലന്റിലെ 77 പ്രവിശ്യകളും ഗ്രീന്‍ സോണുകളാണ്, അതായത് സാധാരണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ അനുവദനീയമാണ്, കൂടാതെ കൊവിഡ് പാന്‍ഡെമിക്കുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളൊന്നുമില്ല. പക്ഷേ, എല്ലാ സന്ദര്‍ശകരും താമസക്കാരും അവരുടെ സ്വന്തം സുരക്ഷയ്ക്കും ചുറ്റുമുള്ള മറ്റുള്ളവരുടെ സുരക്ഷയ്ക്കും വേണ്ടിയുള്ള അടിസ്ഥാന നിര്‍ദ്ദേശങ്ങളും ശുചിത്വ രീതികള്‍ പാലിക്കണം.
ഇപ്പോള്‍, എല്ലാ അതിര്‍ത്തികളും തുറന്ന്, അന്താരാഷ്ട്ര യാത്രകള്‍ നടക്കുന്നതിനാല്‍, തായ്‌ലന്റ്
തീര്‍ച്ചയായും പകര്‍ച്ചവ്യാധിക്ക് ശേഷമുള്ള ഘട്ടത്തിലാണ്. ഇതും താമസക്കാരുടെ സുരക്ഷയും കണക്കിലെടുത്ത് റോയല്‍ തായ് ഗവണ്‍മെന്റ് താമസക്കാര്‍ക്കും വിദേശ യാത്രക്കാര്‍ക്കുമായി ഒരു പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും.