ദോഹ: അമേരിക്കന്‍ മാദ്ധ്യമപ്രവര്‍ത്തകനെ ലോകകപ്പ് സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുന്നത് തടഞ്ഞ സംഭവത്തില്‍ പ്രതികരിച്ച് ഖത്തറിലെ പണ്ഡിതന്മാര്.
റെയിന്‍ബോ ടീ-ഷര്‍ട്ട് ധരിച്ചതിന്റെ പേരില്‍ കസ്റ്റഡിയില്‍ വച്ചുവെന്ന് വ്യക്തമാക്കി യുഎസ് സ്പോര്‍ട്സ് റിപ്പോര്‍ട്ടര്‍ ഗ്രാന്റ് വാള് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതാണ് ചര്‍ച്ചകള്‍ക്ക് തുടക്കം. സംഭവിച്ചത് എന്തുതന്നെയാണെങ്കിലും അതില്‍ അഭിമാനമുണ്ടെന്നാണ് ഖത്തറിലെ സ്കോളര്‍ ആയ ഡോ. നയേഫ് ബിന്‍ നഹറിന്റെ പ്രതികരണം.
ഒരു ഖത്തറി പൗരനെന്ന നിലയില്‍ സംഭവിച്ചതില്‍ അഭിമാനമുണ്ട്. പശ്ചാത്യര്‍ എന്നാണ് അവരുടെ വിശ്വാസങ്ങളും മൂല്യങ്ങളും ആഗോളപരമല്ല എന്ന യാഥാര്‍ത്ഥ്യം മനസിലാക്കുകയെന്ന് അറിയില്ല. ഈ ലോകത്ത് മറ്റ് സംസ്കാരങ്ങളുണ്ട്. വ്യത്യസ്ത വിശ്വാസങ്ങളുണ്ട്. അതും ഒരുപോലെ ബഹുമാനമര്‍ഹിക്കുന്നതാണ്. മനുഷ്യത്വകുലത്തിന്റെ വക്താക്കളല്ല പാശ്ചാത്യരാജ്യങ്ങളെന്ന് വിസ്മരിക്കരുതെന്നും ഖത്തറിലെ സ്കോളറായ നയേഫ് ബിന്‍ നഹര്‍ പറഞ്ഞു.