മുസഫര്‍നഗര്‍: പാലില്‍ വെള്ളം ചേര്‍ത്തെന്ന കേസില്‍ പരാതി രജിസ്റ്റര്‍ ചെയ്ത് 32 വര്‍ഷത്തിനുശേഷം കോടതി വിധി.
ആറു മാസം തടവാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. 5000 രൂപ പിഴയും നല്‍കണം.
ഉത്തര്‍ പ്രദേശിലെ മുസഫര്‍നഗറില്‍, അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റാണ് കേസില്‍ മൂന്ന് പതിറ്റാണ്ടിനുശേഷം വിധി പറഞ്ഞിരിക്കുന്നത്. പാല്‍ വില്‍പനക്കാരന്‍ ഹര്‍ബീര്‍ സിങ് എന്നയാളാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
ഫുഡ് ഇന്‍സ്പെക്ടര്‍ നല്‍കിയ പരാതിയില്‍ 1990 ഏപ്രില്‍ 21നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പാലില്‍ മായം ചേര്‍ത്തിട്ടുണ്ടെന്ന് ലാബ് പരിശോധനയില്‍ വ്യക്തമാകുകയായിരുന്നു.