കോട്ടയം: പാലാ നഗരസഭാ ചെയര്മാന് സ്ഥാനത്തെച്ചൊല്ലി സി.പി.എമ്മും കേരള കോണ്‍ഗ്രസും(എം) തമ്മില്‍ തര്‍ക്കം.
ചെയര്മാന് സ്ഥാനം കൈമാറാനുള്ള ധാരണ കേരള കോണ്‍ഗ്രസ് (എം) ലംഘിച്ചുവെന്നാണ് സി.പി.എം ആരോപിക്കുന്നത്. ചെയര്മാന് സ്ഥാനം രണ്ട് വര്‍ഷത്തിന് ശേഷം സി.പി.എമ്മിന് നല്‍കാനായിരുന്നു ധാരണ. വിഷയം ചര്‍ച്ച ചെയ്യാന്‍ സിപിഎം പാലാ ഏരിയാ കമ്മിറ്റി യോഗം ചേരുന്നുണ്ട്.
തങ്ങളുടെ ഭരണത്തിന് കീഴിലുള്ള ഏക നഗരസഭയുടെ ഭരണം ഉടന്‍ കൈമാറാന്‍ ബുദ്ധിമുട്ടാണെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്മാന് ജോസ് കെ മാണി നേരിട്ട് ഉന്നത സി.പി.എം നേതാക്കളെ അറിയിച്ചിരുന്നതായി നേരത്തെ സൂചനയുണ്ടായിരുന്നു.
എല്‍.ഡി.എഫിലെ മുന്‍ ധാരണ പ്രകാരം ചെയര്മാന് സ്ഥാനം ആദ്യ രണ്ട് വര്‍ഷം കേരള കോണ്‍ഗ്രസ് (എം) വഹിക്കും. രണ്ട് വര്‍ഷത്തെ കാലാവധി ഡിസംബര്‍ 28ന് അവസാനിക്കും. അതിനുശേഷം അതേക്കുറിച്ച് സംസാരിക്കാമെന്ന് കേരള കോണ്‍ഗ്രസ് (എം) അറിയിച്ചു.