ഡല്‍ഹി: പാലാ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹര്‍ജിക്കാരന് ഹൈക്കോടതി അനുവദിച്ച അഭിഭാഷകരെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മാണി സി കാപ്പന്‍ എംഎല്‍എ സുപ്രീം കോടതിയെ സമീപിച്ചു.
പാലാ തിരഞ്ഞെടുപ്പില്‍ അനുവദിച്ച തുകയേക്കാള്‍ കൂടുതല്‍ പണം രാഷ്ട്രീയ പാര്‍ട്ടികള്‍ ചെലവഴിച്ചതിനാല്‍ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജിക്കാരനായ സി വി ജോണ്‍ കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു.
എന്നാല്‍, ഹര്‍ജിക്കാരന് സ്വന്തമായി കേസ് വാദിക്കാന്‍ കഴിയില്ലെന്ന് കോടതിയെ അറിയിച്ചതോടെ മുതിര്‍ന്ന അഭിഭാഷകരായ പി വിശ്വനാഥന്‍, ഷിബു ജോസഫ് എന്നിവരെ നിയമസഹായം നല്‍കാന്‍ കോടതി അനുവദിക്കുകയായിരുന്നു. പാലാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റൊരു കേസിലെ അഭിഭാഷകരാണ് ഇരു അഭിഭാഷകരും.
ഹര്‍ജിക്കാരന് സൗജന്യ നിയമസഹായത്തിന് അര്‍ഹതയുണ്ടോയെന്ന് പരിശോധിക്കാതെയാണ് ഹൈക്കോടതിയുടെ നടപടിയെന്നും പാലാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ച വ്യക്തിയാണ് താനെന്നും മാണി സി കാപ്പന്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. മാണി സി കാപ്പന് വേണ്ടി അഭിഭാഷകനായ റോയ് എബ്രഹാമാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.