തൊടുപുഴ: ദേവികുളം മുന്‍ എം.എല്‍.എ എസ് രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി എം എം മണി എം.എല്‍.എ. രാജേന്ദ്രന് യോഗ്യതയില്ലാത്തതിനാലാണ് അദ്ദേഹത്തെ പുറത്താക്കിയതെന്നാണ് എം എം മണി പറഞ്ഞത്.
സെക്രട്ടേറിയറ്റ് അംഗമെന്ന നിലയില്‍ അദ്ദേഹത്തെ പുറത്താക്കാന്‍ മുന്‍കൈയെടുത്തിട്ടുണ്ട്. രാജേന്ദ്രനെപ്പോലൊരാള്‍ക്ക് ഇരിക്കാന്‍ പറ്റിയ പാര്‍ട്ടിയല്ല സി.പി.എം. പാര്‍ട്ടി തന്നോട് വെടിവയ്ക്കാന്‍ ആവശ്യപ്പെട്ടാല്‍ വെടിവയ്ക്കുമെന്നും എം എം മണി പറഞ്ഞു.