MORE

    പാക്കിസ്ഥാനില്‍ വീണ്ടും നാടകീയ സംഭവങ്ങള്‍; മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അറസ്റ്റില്‍; ഇമ്രാനെ അര്‍ദ്ധ സൈനിക വിഭാഗം കസ്റ്റഡിയിലെടുത്തത് ഇസ്ലാമാബാദ് ഹൈക്കോടതി വളപ്പില്‍ വച്ച്‌; അറസ്റ്റ് തോഷാഖാന അഴിമതി കേസുമായി ബന്ധപ്പെട്ടെന്ന് സൂചന; രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ഇമ്രാന്റെ പാര്‍ട്ടി തെഹ് രികി ഇന്‍സാഫ്

    Date:

    ഇസ്ലാമബാദ്: പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്തു. ഇസ്ലാമബാദ് ഹൈക്കോടതിക്ക് പുറത്തുവച്ചാണ് പാക് അര്‍ദ്ധസൈനിക വിഭാഗമായ റേഞ്ചേഴ്‌സ് ഇമ്രാനെ കസ്റ്റഡിയിലെടുത്തത്. ജിയോ ടിവിയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. അഴിമതി കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റെന്ന് ടെലിവിഷന്‍ ചാനല്‍ പറഞ്ഞു.

    ഇതിന് മുമ്ബ്, തോഷഖാന അഴിമതിക്കേസില്‍ ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് പലതവണ ശ്രമിച്ചെങ്കിലും എല്ലാം വിഫലമായിരുന്നു. പ്രധാനമന്ത്രി ആയിരുന്ന സമയത്ത് ലഭിച്ച വിദേശ ഉപഹാരങ്ങള്‍ തോഷാഖാന വകുപ്പില്‍ നിന്ന് നിയമപ്രകാരമുള്ള ഇളവനുസരിച്ച്‌ വാങ്ങി കോടികളുടെ ലാഭത്തിന് മറിച്ചുവിറ്റെന്നും ഇത് ആദായനികുതി റിട്ടേണില്‍ നിന്നും ഇലക്ഷന്‍ കമ്മീഷനില്‍ നിന്നും മറച്ചുവച്ചെന്നുമാണ് ഇമ്രാനെതിരെയുള്ള തോഷഖാന കേസ്. പാക് ഭരണാധികാരികള്‍ക്ക് ലഭിക്കുന്ന ഉപഹാരങ്ങള്‍ സൂക്ഷിക്കുന്ന വകുപ്പാണ് തോഷാഖാന.

    ഇസ്ലാമബാദ് കോടതിയില്‍ നിറയെ അര്‍ദ്ധസൈനികരായിരുന്നു. ഇമ്രാന്റെ കാര്‍ അവര്‍ വളഞ്ഞു’ പാക്കിസ്ഥാന്‍ തെഹ്രികി ഇന്‍സാഫ് പാര്‍ട്ടി നേതാവ് ഫവാദ് ചൗധരി ട്വീറ്റ് ചെയ്തു.

    പാക്കിസ്ഥാനുടനീളം പ്രതിഷേധത്തിനായി ആഹ്വാനം ചെയ്തതായി പിടിഐ നേതാവ് അസര്‍ മഷ്വാനി ട്വീറ്റ് ചെയ്തു. ഇമ്രാന്റെ അഭിഭാഷകരെ റേഞ്ചേഴ്‌സ് ആക്രമിച്ചതായും ആരോപണമുണ്ട്. കോടതി വളപ്പില്‍ പരിക്കേറ്റ ചില അഭിഭാഷകരുടെ ദൃശ്യങ്ങളുടെ വീഡിയോയും പുറത്തുവന്നു. രാജ്യത്തിനും, ജനാധിപത്യത്തിനും കരിദിനം എന്നാണ് വീഡിയോയില്‍ പറഞ്ഞത്.

    തനിക്കെതിരെ ഉള്ള നിരവധി കേസുകളില്‍ ജാമ്യമെടുക്കാനാണ് ഇമ്രാന്‍ ഹൈക്കോടതിയിലെത്തിയത്. വധശ്രമവുമായും, കലാപവുമായും ബന്ധപ്പെട്ട കേസുകളില്‍ ജാമ്യമെടുക്കാനായി കോടതിയുടെ ഗേറ്റ് കടന്നയുടന്‍ അര്‍ദ്ധസൈനികര്‍ ഇമ്രാന്റെ കാറിനെ വളയുകയായിരുന്നു. ഇമ്രാനെ കനത്ത സുരക്ഷയില്‍ സ്ഥലത്ത് നിന്ന് കൊണ്ടുപോകുമ്ബോള്‍ കവചിത വാഹനങ്ങള്‍ ഉപയോഗിച്ച്‌ ഗേറ്റിലെ പ്രവേശനം തടസപ്പെടുത്തി. എവിടേക്കാണ് ഇമ്രാനെ കൊണ്ടുപോയതെന്ന് വ്യക്തമല്ല.

    ഇമ്രാനെ അറസ്റ്റ് ചെയ്യാനുള്ള മുന്‍ശ്രമങ്ങളെല്ലാം വിഫലമായിരുന്നു. ലാഹോറിലെ വസതിയില്‍ റെയ്ഡ് നടത്തിയിട്ടുപോലും ഇമ്രാനെ പിടികൂടാനായില്ല. ഇമ്രാന്റെ അറസ്റ്റോടെ ദേശീയ തലസ്ഥാനത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം, സംഭവവികാസങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തിയ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആമിര്‍ ഫറൂഖ് ഇസ്ലാമബാദ് പൊലീസിനെ വിമര്‍ശിച്ചു. സംഭവിച്ചത് എന്തെന്ന് വിശദീകരിക്കാന്‍ ഉടന്‍ കോടതിയില്‍ ഹാജരാകാനും ആവശ്യപ്പെട്ടു.

    പൊലീസ് മേധാവി കോടതിയില്‍ എത്തിയില്ലെങ്കില്‍ താന്‍ പ്രധാനമന്ത്രിയെ വിളിച്ചുവരുത്തുമെന്നും ചീഫ് ജസ്റ്റിസ് മുന്നറിയിപ്പ് നല്‍കി. എന്തിനാണ് ഇമ്രാനെ അറസ്റ്റ് ചെയ്തതെന്നും ഏതുകേസിലാണെന്നും പൊലീസ് വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

    ഖാന്റെ വീഡിയോ സന്ദേശം

    ഹൈക്കോടതിയിലേക്ക് വരും വഴി ഇമ്രാന്‍ ഖാന്റെ വീഡിയോ സന്ദേശം പുറത്തുവന്നിരുന്നു. ഒരുമുതിര്‍ന്ന സൈനിക ഓഫീസര്‍ക്കെതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. തന്നെ വധിക്കാന്‍ ഈ ഉദ്യോഗസ്ഥന്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണമാണ് ഇമ്രാന്‍ ഉന്നയിച്ചത്. ‘ ഹൈക്കോടതിയിലേക്ക് തിരിക്കും മുമ്ബ് ഞാന്‍ പറയട്ടെ ഈ സൈനിക ഉദ്യോഗസ്ഥന്‍ രണ്ടുവട്ടം എന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചു. അന്വേഷണം എപ്പോള്‍ നടന്നാലും, ഇയാളാണ് അതിന് പിന്നിലെന്ന് ഞാന്‍ തെളിയിക്കും.’ ഇമ്രാന്‍ വീഡിയോയില്‍ പറഞ്ഞു.

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....