കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും സിപിഎമ്മും സഖ്യമായി മത്സരിക്കും. എല്ലാ സഹകരണവും സിപിഎമ്മിന് നല്കാൻ നിര്‍ദേശിച്ചതായി കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജൻ ചൗധരി വ്യക്തമാക്കി.
സംസ്ഥാനത്തെ 75000 ത്തില്‍ പരം സീറ്റുകളിലേക്കാണ് മത്സരം നടക്കുന്നത്.
2016 ലും 2021 ലും പശ്ചിമ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ഇരു പാര്‍ട്ടികളും ധാരണയോടെയാണ് മത്സരിച്ചത്. പുറമേക്ക് ധാരണയെന്നായിരുന്നെങ്കിലും ഫലത്തില്‍ സഖ്യം ചേര്‍ന്നായിരുന്നു മത്സരം.
ജൂലൈ എട്ടിനാണ് പശ്ചിമ ബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് മുഖ്യ കക്ഷിയായ ബംഗാളില്‍ ബിജെപിയാണ് പ്രധാന എതിരാളി.