ഗ്രൂപ്പ് ഘട്ടത്തില്‍ ജര്‍മ്മനിക്ക് പിന്നാലെ സ്പെയിനിനെയും ജപ്പാന് അട്ടിമറിക്കുമ്ബോള് സംഭവിച്ചത് ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും അപൂര്‍വമായ കാര്യങ്ങളില്‍ ഒന്നാണ്.
സ്പെയിനിന് എതിരായ മത്സരത്തില്‍ വെറും 17.7% ശതമാനം സമയം മാത്രമെ ജപ്പാന്റെ കാലില്‍ പന്ത് ഉണ്ടായിരുന്നുള്ളു. ലോകകപ്പ് ചരിത്രത്തില്‍ തന്നെ ഒരു ടീം ഏറ്റവും കുറവ് പൊസഷനും ആയി മത്സരം പൂര്‍ത്തിയാക്കുന്നതും ഈ മത്സരത്തില്‍ ആണ്. ലോകകപ്പ് ചരിത്രത്തില്‍ 1966 ല്‍ റെക്കോര്‍ഡുകള്‍ സൂക്ഷിക്കാന്‍ തുടങ്ങിയ ശേഷം 700 ല്‍ അധികം പാസുകള്‍ നല്കിയ ശേഷം രണ്ടേ രണ്ടു തവണ മാത്രം ആണ് ആ ടീമുകള്‍ മത്സരത്തില്‍ പരാജയപ്പെട്ടത്.