റിയാലിറ്റി ഷോയിലൂടെ തുടക്കം കുറിച്ച് സിനിമയില്‍ അരങ്ങേറിയതാണ് അനുശ്രീ. ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസിലൂടെയായാണ് താരം തുടക്കം കുറിച്ചത്. ചിത്രത്തിലെ അഭിനയവും ഡയലോഗും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ ചിത്രത്തിന് ശേഷമായി നിരവധി മികച്ച അവസരങ്ങളാണ് അനുശ്രീയെ തേടിയെത്തിയത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഏത് കഥാപാത്രവും തന്നില്‍ ഭദ്രമാണെന്ന് അനുശ്രീ തെളിയിക്കുകയായിരുന്നു. വ്യത്യസ്തമായ മേക്കോവറുകളുമായും താരമെത്താറുണ്ട്. അനുശ്രീ പങ്കുവെച്ച ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ലുങ്കിയും ബനിയനും ഇട്ട് കൈയ്യിലൊരു ചായയുമായി ചിരിച്ച് നില്ക്കുന്ന ചിത്രങ്ങളായിരുന്നു അനുശ്രീ പോസ്റ്റ് ചെയ്തത്.
പതിവില്‍ നിന്നും വ്യത്യസ്തമായ കാര്യങ്ങള്‍ പരീക്ഷിക്കാനും ചെയ്യാനും ധൈര്യമുള്ളയാളാണ് താനെന്ന് അനുശ്രീ
Date: