MORE

    നെഹ്‌റു കുടുംബത്തില്‍ നിന്നല്ലാതെ ഒരു അധ്യക്ഷന്‍ തലപ്പത്തേക്ക് വന്നാല്‍ ഐക്യത്തെ ബാധിക്കും;രാഹുല്‍ തന്നെ അധ്യക്ഷനാകണം

    Date:

    രാഹുല്‍ ഗാന്ധി തന്നെ കോണ്‍ഗ്രസ് അധ്യക്ഷനാകണമെന്ന ആവശ്യം ശക്തമാകുന്നു. കമല്‍നാഥ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇക്കാര്യം സോണിയ ഗാന്ധിയോട് അറിയിച്ചിട്ടുണ്ട്.

    നെഹ്‌റു കുടുംബത്തില്‍ നിന്നല്ലാതെ ഒരു അധ്യക്ഷന്‍ തലപ്പത്തേക്ക് വന്നാല്‍ ഐക്യത്തെ ബാധിക്കുമെന്നാണ് നേതാക്കള്‍ പറയുന്നത് .അധ്യക്ഷ സ്ഥാനത്തേക്ക്മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സുശീല്‍ കുമാര്‍ ഷിന്‍ഡെ, കെ സി വേണുഗോപാല്‍ തുടങ്ങി മുതിര്‍ന്ന നേതാക്കളുടെ പേരുകളും സോണിയ ഗാന്ധിയുടെ പരിഗണനയിലുണ്ട്.

    അതേസമയം രാജസ്ഥാന്‍ കോണ്‍ഗ്രസിലെ അസ്വാരസ്യങ്ങള്‍ക്ക് പരിഹാരമാകാത്ത സാഹചര്യത്തില്‍ കൂടിയാണ് രാഹുല്‍ ഗാന്ധി തന്നെ കോണ്‍ഗ്രസ് അധ്യക്ഷനാകണമെന്ന ആവശ്യം ഉയരുന്നത്.എഐസിസി നിരീക്ഷകന്‍ അജയ് മാക്കന് നേരെ വിമര്‍ശനവുമായി അശോക് ഗെഹ്‌ലോട്ട് അനുകൂലികള്‍ രംഗത്തെത്തി. രാജസ്ഥാനില്‍ കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ ശ്രമിച്ചുവെന്നാണ് ഗെഹ്‌ലോട്ട് പക്ഷത്തിന്റെ ആരോപണം.

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....