ചണ്ഡീഗഡ്: ബിജെപിയുടെ മുന്‍ വക്താവ് നുപൂരശര്‍മ്മയ്ക്കെതിരെ കൊലവിളി മുദ്രാവാക്യം നടത്തിയ ഇസ്ലാമിക് തീവ്രവാദിഅറസ്റ്റില്‍.
സലഹേരി സ്വദേശി ഇര്‍ഷാദ് പ്രധാനെയാണ് പിടികൂടിയിരിക്കുന്നത്. നൂപുര്‍ ശര്‍മ്മയ്ക്കെതിരെ കൊലവിളി നടത്തിയ സംഭവത്തില്‍ ഇയാള്‍ക്കെതിരെ പോലീസ് കഴിഞ്ഞ ദിവസം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
നിലവില്‍ ഇദ്ദേഹത്തെ ചോദ്യം ചെയ്യുകയാണ്. ഇതിന് ശേഷം ഇര്‍ഷാദിനെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു. കൊലവിളി നടത്താനുണ്ടായ സാഹചര്യം ആണ് പോലീസ് പരിശോധിക്കുന്നത്. ആരുടെയെങ്കിലും പ്രേരണയാലാണോ ഇത്തരത്തില്‍
കൊലവിളി നടത്തിയത് എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.
നുപൂര്‍ ശര്‍മ്മയുടെ നാക്ക് അറുക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ഇയാള്‍ കൊലവിളി നടത്തിയത്. വീഡിയോയിലൂടെയായിരുന്നു ഇയാളുടെ പ്രഖ്യാപനം. നാക്കറുക്കുന്നവര്‍ക്ക് രണ്ട് കോടി രൂപയാണ് പാരിതോഷികമായി ഇയാള്‍ പ്രഖ്യാപനം നടത്തിയത്. ഈ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ പോലീസ് കേസ് എടുക്കുകയായിരുന്നു.